Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഹറഖ് മലയാളി സമാജം വിഷു ദിനത്തിൽ സൗജന്യ വിഷു സദ്യ വിതരണവും, പൊൻകണി 2021 ആഘോഷവും സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജം വിഷു ദിനത്തിൽ സൗജന്യ വിഷു സദ്യ വിതരണവും, പൊൻകണി 2021 ആഘോഷവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മുഹറഖ് മലയാളി സമാജം നടത്തിവരുന്ന ഭക്ഷണ വിതരണ പദ്ധതിയായഎരിയുന്ന വയറിന് ഒരു കൈത്താങ്ങ് പദ്ധതിയിലുൾപ്പെടുത്തി ഈ വർഷത്തെ വിഷു ആഘോഷമായ പൊൻകണി 2021 സീസൺ 3 അനുബന്ധിച്ച് കുറഞ്ഞ വേതനം വാങ്ങുന്ന അമ്പതോളം തൊഴിലാളികൾക്ക് സൗജന്യ വിഷു സദ്യ വിതരണംചെയ്തു അസ്രി തൊഴിലാളികൾക്ക് അടക്കം മുഹറഖ് ഗവർണറെറ്റിലെ വിവിധ മേഖലകളിൽ വിതരണം ചെയ്തു.

എംഎംഎസ് പ്രസിഡന്റ് അൻവർ നിലമ്പൂർ ,സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്മാൻ കാസർഗോഡ് ,മുൻ പ്രസിഡന്റ് അനസ് റഹിം , മറ്റു ഭാരവാഹികളായ മുജീബ് വെളിയങ്കോട്, നിസാർ മാഹി, സജീവൻ വടകര, വിജിലേഷ്,ഹരികൃഷ്ണൻ, വനിതാ വിങ് പ്രവർത്തകരും ഭാരവാഹികളും ആയ സുജ ആനന്ദ്,ദിവ്യ പ്രമോദ്, ഷംഷാദ് അബ്ദുൾ റഹ്മാൻ, നാഫിയ അൻവർ, അജന്യ ബിജിലേഷ് എന്നിവർ നേതൃത്വം നൽകി.

'പൊൻകണി 2021', ന്റെ ഭാഗമായി സർഗ്ഗവേദി കലാകാരന്മാരായ അനീഷ് കുമാർ, പ്രസീത മനോജ് എന്നിവരുടെ നേതൃത്വത്തിൽ ലൈവ് മ്യൂസിക് പ്രോഗ്രാം സമാജം ഫേസ്‌ബുക്ക് പേജിൽ അരങ്ങേറി, പ്രശസ്ത സിനിമാ നിർമ്മാതാവും തിരക്കഥാകൃത്തും സാമൂഹിക പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത്, മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാനും സമാജം രക്ഷാധികാരിയുമായ എബ്രഹാം ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP