Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോട്ടറി ക്ലബ് ഹൈബ്രിഡ് രാജ്യാന്തര ഗോൾഫ് ടൂർണമെന്റ് ആരംഭിച്ചു; ഹൃദ്രോഗ ബാധിതരായ കുട്ടികളുടെ ചികിൽസാ ധനശേഖരണത്തിന് തുടക്കമായി

റോട്ടറി ക്ലബ് ഹൈബ്രിഡ് രാജ്യാന്തര ഗോൾഫ് ടൂർണമെന്റ് ആരംഭിച്ചു; ഹൃദ്രോഗ ബാധിതരായ കുട്ടികളുടെ ചികിൽസാ ധനശേഖരണത്തിന് തുടക്കമായി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജന്മനാൽ ഹൃദ്രോഗ ബാധിതരായ കുട്ടികളുടെ ചികിൽസയ്ക്കു ധനശേഖരണാർത്ഥം ദക്ഷിണ ഡൽഹിയിലെ റോട്ടറി ക്ലബ് സംഘടിപ്പിക്കുന്ന 12 ദിവസത്തെ രാജ്യാന്തര ഹൈബ്രിഡ് ഗോൾഫ് ടൂർണമെന്റിന് തുടക്കമായി. ഈയിടെ പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയിൽ ബോർഡ് മെമ്പറായ ക്രിക്കറ്റ് ഇതിഹാസവും നല്ല സമരിയക്കാരനുമായ കപിൽ ദേവ് ആദ്യ ദിനം ടൂർണമെന്റിന് സാക്ഷ്യം വഹിച്ചു.

ജന്മനാ ഹൃദ്രോഗ ബാധിതരായ പാവപ്പെട്ട 50 കുട്ടികളുടെ ശസ്ത്രക്രിയയ്ക്കുള്ള ഫണ്ട് ശേഖരിക്കുന്നതിനായാണ് ഡൽഹി സൗത്ത് റോട്ടറി ക്ലബ് ആദ്യമായി 12 ദിവസത്തെ ഹൈബ്രിഡ് രാജ്യാന്തര ഗോൾഫ് ടൂർണമെന്റിലേക്ക് ഗോൾഫർമാരെ ക്ഷണിക്കുന്നത്. ടൂർണമെന്റ് 25ന് സമാപിക്കും. ഗോൾഫർമാർക്ക് ഇഷ്ടമുള്ള ഗോൾഫ് കോഴ്സുകൾ തെരഞ്ഞെടുത്ത് ഓൺലൈനായി സ്‌കോറുകൾ സമർപ്പിക്കാം. പിഡബ്ല്യുസിയായിരിക്കും സ്‌കോറുകൾ ടാലി ചെയ്യുന്നതും വിജയിയെ 28ന് പ്രഖ്യാപിക്കുന്നതും. രാജ്യത്തേയും അടുത്തുള്ള സിംഗപ്പൂർ, തായ്ലണ്ട്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേയും റോട്ടേറിയൻസിനും അല്ലാത്തവർക്കും ടൂർണമെന്റിൽ പങ്കെടുക്കാം. ഗോൾഫ് മാനേജ്മെന്റിലും വിർച്ച്വൽ ഗോൾഫ് ടൂർണമെന്റുകളിൽ പരിചയ സമ്പന്നരുമായ സ്പോർട്ട്സ് ആൻഡ് ലീഷർ വേൾഡ്വൈഡാണ് ടൂർണമെന്റ് സാക്ഷാൽക്കരിക്കുന്നത്.

ഇത്രയും മഹത്തായ ഒരു ദൗത്യത്തിനായി പിന്തുണ നൽകുന്നതിൽ അഭിമാനമുണ്ടെന്നും ജന്മനാൽ ഹൃദ്രോഗമുള്ള പാവപ്പെട്ട കുട്ടികൾക്ക് ''ജീവന്റെ സമ്മാനം'' നൽകാൻ വേണ്ട തുക സമാഹരിക്കാൻഗോൾഫർമാരെ മുഴുവൻ ഇതിലേക്ക് ക്ഷണിക്കുകയാണെന്നും കപിൽദേവ് മാധ്യമങ്ങളോടു പറഞ്ഞു.
ഇന്ത്യയിൽ മാത്രം മൂന്നു ലക്ഷത്തോളം കുട്ടികളാണ് ഹൃദ്രോഗവുമായി ജനിക്കുന്നത്. ഇതിൽ 25 ശതമാനം മാത്രമാണ് ഒരു വയസിന് അപ്പുറം ജീവിക്കുന്നത്. ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും മെഡിക്കൽ സൗകര്യങ്ങൾ കുറവായതും സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഇതെല്ലാം ചേരുമ്പോൾ ഇത്തരം രോഗ ബാധിതരായ കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായ ചികിൽസ അപ്രാപ്യമാകുന്നു. ജീവൻ നഷ്ടപ്പെടുന്നതിനു വരെ കാരണവുമാകുന്നു.
''ഗിഫ്റ്റ് ഓഫ് ലൈഫ്'' (ജീവന്റെ സമ്മാനം) ഹൃദ്രോഗ ബാധിതരായ പാവപ്പെട്ട കുട്ടികളുടെ ചികിൽസയ്ക്കായി റോട്ടറി ക്ലബ് നടപ്പാക്കുന്ന രാജ്യാന്തര പരിപാടിയാണെന്നും ശരിയായ സമയത്ത് ശരിയായ ചികിൽസ ലഭിക്കാതെ വരുന്നത് പലപ്പോഴും അകാല മരണത്തിനോ വൈകല്യത്തിനോ കാരണമാകുന്നുവെന്നും പ്രഥമവും നൂതനവുമായ രാജ്യാന്തര ഹൈബ്രിഡ് ഗോൾഫ് ടൂർണമെന്റ് നല്ലവരായ വ്യക്തികളിൽ നിന്നും ഈ കുട്ടികൾക്ക് ജീവന്റെ സമ്മാനം നൽകാനുള്ള ക്ലബിന്റെ എളിയ ശ്രമമാണെന്നും അതോടൊപ്പം അവരുടെ കായിക മികവ് പുറത്തെടുക്കാനുള്ള അവസരം കൂടിയാണെന്നും റോട്ടറി ക്ലബ് ഡൽഹി സൗത്ത് പ്രസിഡന്റ് പ്രദീപ് കുമാർ പറഞ്ഞു.

കപിലിനോടൊപ്പം ഗോൾഫിങ് രംഗത്തെ പ്രമുഖനായ കെ.പി.സിങും മസൂറീ ഗോൾഫ് കോഴ്സിൽ ക്ലബിനോടൊപ്പം ദൗത്യത്തിൽ അണിചേർന്നു. ദേശീയവും അന്തർദേശീയവുമായ ഗോൾഫർമാർ ടൂർണമെന്റിൽ പങ്കെടുക്കുമെന്നും പരിപാടിയെ പിന്തുണയ്ക്കുമെന്നും സ്‌കോറുകൾ അയക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം 10 ലക്ഷം രൂപയോളം സംഭാവന ലഭിച്ചു. വരും ദിവസങ്ങളിൽ നല്ലവരായ കൂടുതൽ പേർ പിന്തുണക്കുമെന്നാണ് പ്രതീക്ഷ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP