Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിമന്യുവിന്റെ സഹോദരനുമായി സജയ് ദത്ത് കോർത്തത് പതിയാരത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ; പടയണിവട്ടം ക്ഷേത്രത്തിൽ വെച്ച് അക്രമികൾ ഉന്നമിട്ടത് അനന്തുവിനെ; പതിനഞ്ചുകാരന്റെ ജീവനെടുത്തത് സഹോദരനുമായുള്ള മുൻ വൈരാഗ്യമെന്ന് സൂചന; ലഹരി ഇടപാടു സംഘമെന്ന ആക്ഷേപവും ആർഎസ്എസ് ബന്ധവും സജീവം

അഭിമന്യുവിന്റെ സഹോദരനുമായി സജയ് ദത്ത് കോർത്തത് പതിയാരത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ; പടയണിവട്ടം ക്ഷേത്രത്തിൽ വെച്ച് അക്രമികൾ ഉന്നമിട്ടത് അനന്തുവിനെ; പതിനഞ്ചുകാരന്റെ ജീവനെടുത്തത് സഹോദരനുമായുള്ള മുൻ വൈരാഗ്യമെന്ന് സൂചന; ലഹരി ഇടപാടു സംഘമെന്ന ആക്ഷേപവും ആർഎസ്എസ് ബന്ധവും സജീവം

ആർ പീയൂഷ്

വള്ളികുന്നം: ഉത്സവത്തിനിടെ കുത്തേറ്റ് മരിച്ച അഭിമന്യു(15)വിന്റെ സഹോദരൻ അനന്തുവുമായുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് നിഗമനം. വള്ളികുന്നം പടയണിവട്ടം ഡിവൈഎഫ്ഐ യൂണിറ്റ് അംഗമായ അനന്തുവമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ പ്രദേശത്തു നിൽപ്പുണ്ടായിരുന്നു. ലഹരി ഇടപാട് സംഘവുമായി ബന്ധം കൊലപാതകത്തിന് ഉണ്ടെന്നണ് നാട്ടുകാർ പറയുന്നു. ലഹരി ഇടപാട് സംഘവുമായുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പൊലീസ് ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല.

നേരത്തെ അനന്തുവുമായി പ്രശ്നങ്ങളുണ്ടായതിനെതുടർന്ന് പൊലീസ് കേസായതാണ്. കഴിഞ്ഞ ദിവസം പതിയാരത്ത് ക്ഷേത്രത്തിൽ വച്ചും അനന്തുവും അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനി സജയ് ദത്തും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

രണ്ട് വർഷമായി സംഥലത്ത് ഇരു വിഭാഗങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്. പലപ്പോഴും പ്രശ്നം തീർക്കാൻ പലരും ശ്രമിച്ചെങ്കിലും നടന്നില്ല. അഭിമന്യുവിനെ പറ്റി നാട്ടുകാർക്ക് നല്ല മതിപ്പായിരുന്നു. ആരോടും ഒരു പ്രശ്നങ്ങൾക്കും പോയിരുന്നില്ല. രാഷ്ട്രീയ കൊലപാതകമല്ല എന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും സിപിഎം നേതൃത്വം അതേ എന്ന നിലപാടിലാണ്. കനത്ത പൊലീസ് കാവലിലാണ് വള്ളികുന്നവും പരിസര പ്രദേശങ്ങളും. അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് നിരന്തരം പട്രോളിങ് നടത്തുന്നുമുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി സജയ് ദത്തിന്റെ അച്ഛനേയും സഹോദരനേയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി പത്ത് മണിയോടെ വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്. വള്ളികുന്നം സ്വദേശികളായ ആദർശ് (16), കാശിനാഥ് (16) എന്നിവർക്കാണ് പരുക്കേറ്റത്. പതിനഞ്ചിലധികം വരുന്ന സംഘങ്ങൾ തമ്മിൽ ആണ് ഏറ്റുമുട്ടിയതെന്നും, ഇവർ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അക്രമികളാണെന്നാണ് സിപിഎം ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം വള്ളികുന്നത്ത് ഹർത്താൽ ആചരിക്കുകയാണ്. അതേസമയം മകൻ രാഷ്ട്രീയക്കാരനല്ലെന്ന് അഭിമന്യുവിന്റെ പിതാവ് അമ്പിളികുമാർ പ്രതികരിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മകൻ ഒരു പ്രശ്‌നത്തിലും പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു.

വള്ളിക്കുന്നം ഹൈസ് കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളികുമാറിന്റെ മകനുമാണ് അഭിമന്യു. എസ്.എഫ്.ഐ പ്രവർത്തകനാണ്. അഭിമന്യുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP