Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും അവരാണ്; എല്ലാത്തിനും കാരണം ബിൻസി; തറവാടിന്റെ തകർച്ചയ്ക്കു കാരണം ജയ്സൺ അവരെ കെട്ടിയത്; സ്വത്തുക്കളും പോയെന്ന് ബാബുരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും അവരാണ്; എല്ലാത്തിനും കാരണം ബിൻസി; തറവാടിന്റെ തകർച്ചയ്ക്കു കാരണം ജയ്സൺ അവരെ കെട്ടിയത്; സ്വത്തുക്കളും പോയെന്ന് ബാബുരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദിലീഷ് പോത്തന്റെ പുതിയ ഫഹദ് ഫാസിൽ ചിത്രം ജോജി ഉയർത്തിവിട്ട ചർച്ചകൾ അവസാനിക്കുന്നേയില്ല. സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും രണ്ടാഴ്ചയായി ജോജി തന്നെയാണ് താരം. ജോജിയുടെ മികവും പോരായ്മയും ഇഴ കീറി പരിശോധിക്കുന്നവർക്കു മുന്നിലേക്ക് പുതിയൊരു സാധ്യത തുറന്നുകൊടുക്കുകയാണ്, ചിത്രത്തിൽ ജോമോനെ അവതരിപ്പിച്ച ബാബുരാജ് ഈ കുറിപ്പിലൂടെ. പനച്ചേൽ തറവാടിന്റെ തകർച്ചയ്ക്കു കാരണം ബിൻസിയാണെന്നാണ് ബാബുരാജ് കുറിപ്പിൽ പറയുന്നത്.

ബാബുരാജിന്റെ കുറിപ്പ് ഇങ്ങനെ:

ബിൻസി ...പനചെൽ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ ,വളരെ ചെറുപ്പത്തിലേ 'അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി േെൃശര േ ആയാണ് വളർത്തിയത് എന്നത് സത്യമാണ് .ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി ,,എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് ..ഇപ്പൊ അവസാനം എന്തായി ....സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി .എന്റെ അനിയൻ പാവമാണ് , മകൻ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല ....

ഫഹദിനും ബിൻസിയെ അവതരിപ്പിച്ച ഉണ്ണിമായയുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു ബാബുരാജിന്റെ രസകരമായ ഈ കുറിപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP