Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി ജയരാജന്റെയും കേന്ദ്ര മന്ത്രി വി മുരളീധരന്റെയും നാട്; രാഷ്ട്രീയ വൈരത്താൽ നേതാക്കൾ കൊല്ലപ്പെട്ട പ്രദേശം; വിഷുക്കാലത്തും കതിരൂരിൽ കൊഴുത്തത് ബോംബ് നിർമ്മാണം; കെമിക്കൽ അലി എന്ന കോഡു ഭാഷയിൽ അറിയപ്പെട്ടുന്ന നാടൻബോംബ് വിദഗ്ദ്ധർ വരെയുള്ള പ്രദേശം; മൻസൂർ വധത്തിന് ശേഷം കണ്ണൂരിൽ വീണ്ടും 'പാർട്ടി ബോംബ് സക്വാഡ്' സജീവമാകുന്നു

പി ജയരാജന്റെയും കേന്ദ്ര മന്ത്രി വി മുരളീധരന്റെയും നാട്; രാഷ്ട്രീയ വൈരത്താൽ നേതാക്കൾ കൊല്ലപ്പെട്ട പ്രദേശം; വിഷുക്കാലത്തും കതിരൂരിൽ കൊഴുത്തത് ബോംബ് നിർമ്മാണം; കെമിക്കൽ അലി എന്ന കോഡു ഭാഷയിൽ അറിയപ്പെട്ടുന്ന നാടൻബോംബ് വിദഗ്ദ്ധർ വരെയുള്ള പ്രദേശം; മൻസൂർ വധത്തിന് ശേഷം കണ്ണൂരിൽ വീണ്ടും 'പാർട്ടി ബോംബ് സക്വാഡ്' സജീവമാകുന്നു

അനിൽ കുമാർ

തലശേരി: കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ പാർട്ടികളുടെ രഹസ്യ ബോംബുനിർമ്മാണ ഫാക്ടറികൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പ്രദേശങ്ങൾ കതിരുർ നാലാംമൈലിലും പൊന്യത്തും നായനാർ റോഡും ചീരാറ്റയും ഡയമണ്ട് മുക്കും പുല്യോടുമെല്ലാം രാത്രി കാലങ്ങളിൽ ഉഗ്രസ്‌ഫോടനങ്ങളാൽ നടുങ്ങുന്ന പ്രദേശങ്ങളാണ്. പി. ജയരാജൻ, കാരായി രാജൻ, കേന്ദ്ര മന്ത്രി വി.മുരളീധരൻ, തുടങ്ങി ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ നാടു കൂടിയാണ് ഈ പ്രദേശം രാഷ്ട്രീയ വൈര്യത്താൽ ആർ എസ്.എസ് നേതാവ് ഇളന്തോട്ടത്തിൽ മനോജ് ഉൾപ്പെടെയുള്ള നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

രണ്ടു പതിറ്റാണ്ടു മുൻപ് ബോംബ് നിർമ്മാണത്തിനിടെയാണ് പുല്യോട് വെച്ച് രണ്ട് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടത്.ഇതിനു ശേഷവും നിർമ്മാണം തുടർന്നുകൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ പൊന്യം നരി വയലിൽ ബോംബ് നിർമ്മാണ ഫാക്ടറി തന്നെ പൊട്ടിത്തെറിച്ചു കഴിഞ്ഞ മാർച്ചിൽ കോവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയതിനു ശേഷം നടന്ന സംഭവമായിരുന്നു അത്. ലോകമാകെ മഹാമാരി പടർന്നു പിടിക്കുമ്പോഴും കണ്ണുരിലെ ബോംബ് നിർമ്മാണം അഭംഗുരം തുടരുകയായിരുന്നു. അഴിയൂർ സ്വദേശിയായ രജീഷെന്ന സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിന്നിച്ചിതറി ടി.പി വധക്കേസിൽ കോടതി വെറുതെ വിട്ട പ്രതികളിലൊരാളായിരുന്നു രജീഷ്.

ഇയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുടെ കണ്ണ് തകർന്നു മറ്റ് നാലുപേർക്ക് പരുക്കേറ്റുപുഴയിൽ ചാടിയാണ് പലരും രക്ഷപ്പെട്ടത് ഇതിനിടെ ഏറ്റവും ഒടുവിലായി കതിരൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തികൾ അറ്റ സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബോംബ് നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലിസിന്റെ നിഗമനം. ആളൊഴിഞ്ഞ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് ബോംബുനിർമ്മാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്നും മറ്റു സാധന സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.

വിഷു ആഘോഷത്തിന്റെ മറവിൽ വ്യാപകമായി നിർമ്മാണം നടത്തിയ ബോംബുകൾ സുരക്ഷിതമായ പലയിടങ്ങളിലേക്കും മാറ്റിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഇതിനടുത്തു തന്നെയുള്ള പൊന്യം നരി വയലിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടി അഴിയുർ സ്വദേശിയായ യുവാവിന്റെ ഇരു കൈപ്പത്തി കൾ നഷ്ടപ്പെടുകയും നാലുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.ഇതിന് അടുത്ത പ്രദേശങ്ങളിലൊന്നാണ് കതിരുരിലെ നാലാംമൈൽ.

പൊന്യം നരി വയലിലെ അനധികൃത ബോംബ് നിർമ്മാണ ഫാക്ടറിയിലാണ് തീ പിടിത്തമുണ്ടായത്. ഇവിടെ നിന്നും ബോംബുനിർമ്മാണ ഉപകരണങ്ങളും വെടിമരുന്നും കണ്ടെത്തിയിരുന്നു. ഈ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും കതിരൂരിൽ ബോംബ് സ്‌ഫോടനം നടന്നത്. കതിരൂർ സ്വദേശി നിജേഷ് എന്നയാളുടെ രണ്ടു കൈപ്പത്തികളുമാണ് സ്‌ഫോടനത്തിൽ അറ്റുപോയത്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലിസ് പറയുന്നത്.

കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ നിജേഷിനെ ആദ്യം തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിന്നും ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ കതിരുർ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തലശേരി താലുക്കിൽ വ്യാപകമായ അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൻസൂർ വധത്തിന് ശേഷം പാനൂരിൽ സ്ഥിതി സ്‌ഫോടനാത്മകമാണെന്നാണ് പൊലിസ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി മേഖലയിൽ വ്യാപകമായ അക്രമങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടെ പെരിങ്ങളം, പെരിങ്ങത്തൂർ മേഖലയിലേക്ക് നാദാപുരം മുഴപ്പിലങ്ങാട് കുറ്റ്യാടി പ്രദേശങ്ങളിൽ നിന്നും ആയുധപരിശീലനം ലഭിച്ച ചിലർ എത്തിയിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം രാത്രി കാലങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും ഇരു ചക്രവാഹനങ്ങളും അസ്വാഭാവികമായി കറങ്ങുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയം വീണ്ടും സജീവമാകുന്നു

മൻസൂർ വധത്തിന് ശേഷം പാനൂരിൽ സ്ഥിതി സ്‌ഫോടനാത്മകമാണെന്നാണ് പൊലിസ് വിലയിരുത്തൽ. അതിനിടെയാണ് അശാന്തി പടരുന്ന വാർത്തകളും പുറത്തുവരുന്നത്. കണ്ണൂരിന്റെയും വടക്കൻ മലബാറിന്റെയും ബോംബ് രാഷ്ട്രീയത്തിന്റെ ചരിത്രം നോക്കിയാൽ അത് അത്ര എളുപ്പത്തിലൊന്നും പരിഹരിക്കാൻ കഴിയില്ല എന്ന് ഉറപ്പാണ്. കാരണം സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗും എന്തിന് സമാധാനപ്രിയരാണെന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്ന കോൺഗ്രസുകാർ പോലും നാടൻ ബോംബിനെ കുടിൽവ്യവസായമാക്കി മാറ്റിയതിന് പിന്നിലുണ്ട്. ആർഎസ്സ് കേന്ദ്രങ്ങളിലും മുസ്ലിം ലീഗ് കേന്ദ്രങ്ങളിലും ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായി പ്രവർത്തകർ കൊല്ലപ്പെട്ടുണ്ട്. കോൺഗ്രസുകാർ അടക്കം പലരും ബോംബ് കേസിൽ പ്രതികളും. ചുരിക്കിപ്പറഞ്ഞാൽ പാർട്ടി സ്‌പോൺസേഡ് ബോംബ് സ്‌ക്വാഡ് തന്നെയാണ് കണ്ണൂരിൽ പ്രവർത്തിക്കുന്നതും.

അഷ്നയുടേത് അസാധാരണ അതിജീവന കഥ

കണ്ണൂർ ജില്ലയിലെ ചില ഭാഗങ്ങളിൽ പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയക്കലിയുടെയും കണ്ണില്ലാത്ത ക്രൗര്യത്തിന്റെയും പ്രതീകമായിരുന്നു അഷ്ന എന്ന പെൺകുട്ടി. അക്രമപരമ്പരകളിൽ ഒരു കൊച്ചുപെൺകുട്ടി ഇരയാവുന്നത് ആദ്യമായിരുന്നു. 2000 സെപ്റ്റംബർ 27-ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുദിവസം പാട്യം പഞ്ചായത്ത് ചെറുവാഞ്ചേരിയിലെ പൂവത്തൂർ എൽ.പി. സ്‌കൂളിനുസമീപത്തെ വീടിനുനേരെ നടന്ന ബോംബേറിൽ വലതുകാൽ അറ്റുപോയ പെൺകുട്ടി കണ്ണൂരിലെ ബോംബുരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. വീടിനു മുൻപിൽ അനുജൻ ആനന്ദിനൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് അത് സംഭവിച്ചത്. പൂവത്തൂർ സ്‌കൂളിലെ പോളിങ് ബൂത്തിൽ ഉണ്ടായ സംഘർഷത്തിന്റെ ഭാഗമായി കോൺഗ്രസ് സംഘത്തെ കല്ലും ബോംബുമായി ഓടിച്ച ആർഎസ്എസ് - ബിജെപി സംഘം എറിഞ്ഞ ബോംബ് പൊട്ടിയാണ് അഷ്‌നയുടെ കാൽ ചിന്നഭിന്നമായതും സഹോദരൻ ആനന്ദിന് പരിക്കേറ്റതും. ബിജെപി വിട്ട് സിപിഎമ്മിലെത്തിയ അശോകൻ ചെറുവാഞ്ചേരിയിലെ അഷ്‌നയെന്ന പെൺകുട്ടിയുടെ കാൽനഷ്ടപ്പെടാൻ ഇടയാക്കിയ ബോംബാക്രമണ കേസിലെ പ്രതികളിൽ ഒരാളാണ്.

കൃത്രിമക്കാൽവച്ചായിരുന്നു അഷ്‌നയുടെ പിന്നീടുള്ള ജീവിതം. 2018 മാർച്ച് 24-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ഈ കൊച്ചുമിടുക്കി എം.ബി.ബി.എസ്.പാസായി. 'നീണ്ട ആശുപത്രിവാസമാണ് ഡോക്ടറാവണമെന്ന ആഗ്രഹം ഉടലെടുക്കാൻ കാരണം. എല്ലാവരുടെയും സഹായങ്ങളെ നന്ദിയോടെ ഓർക്കുന്നു. എന്നെ ഇന്നത്തെനിലയിൽ എത്തിച്ചതിൽ അവരോടെല്ലാം കടപ്പാടുണ്ട്. ആക്രമണങ്ങളെയൊന്നും രാഷ്ട്രീയമായി കാണുന്നില്ല.'- ഡോക്ടറായപ്പോൾ തന്നെ വന്നുകണ്ട മാധ്യമ പ്രവർത്തകരോട് അഷ്‌നയുടെ മറുപടി അതായിരുന്നു.

പാട്ടപെറുക്കി നടന്നിരുന്ന അമാവാസിയെന്ന തമിഴ് നാടോടി ബാലനടക്കം ഒളിപ്പിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ബോംബുകൾ പൊട്ടി അംഗവൈകല്യം സംഭവിക്കുകയോ മരിക്കുകയോ ചെയ്ത കുരുന്നു ബാല്യങ്ങളും നിരവധിയാണ്. അമാവാസിയും ഇതുപോലെ നാടിന്റെ നൊമ്പരമായിരുന്നു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ആൾമാറി കൊല ചെയ്യപ്പെട്ടവരും ഉണ്ട്. കണ്ണൂർ കൊലപാത രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടമായിരുന്നു നാടൻ ബോംബുകൾ. ആദ്യം ബോംബെിറഞ്ഞ് ഭീതിപരത്തുക. പിന്നെ വെട്ടിക്കൊല്ലുക എന്നാതായിരുന്നു കണ്ണൂരിലെ കില്ലർ സ്‌ക്വാഡിന്റെ രീതി.

കില്ലർ സ്‌ക്വാഡുകൾ ഉണ്ടാകുന്നത് ഇങ്ങനെ

എം വി രാഘവനാണ് കണ്ണൂർ ജില്ലയിൽ എതിരാളികളെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന പ്രതിരോധ സംഘങ്ങൾക്ക് കണ്ണൂരിൽ തുടക്കം കുറിച്ചത്. ഇവയാണ് പിന്നീട കില്ലർ സ്‌ക്വാഡുകൾ ആയി മാറിയത്. മറ്റുപാർട്ടികൾക്കും ഇതുപോലുള്ള സംഘങ്ങൾ ഉണ്ടെങ്കിലും അത് സിപിഎമ്മിന്റെ അത്ര ആസൂത്രിതമല്ല. ഒരുത്തൻ ഒരു കില്ലർ സ്‌ക്വാഡിൽ അംഗമായാൽ പിന്നെ അവന്റെ സമ്പൂർണ്ണ ചുമതല പാർട്ടിക്കാണ്. അക്രമത്തിനിടെ കൊല്ലപ്പെട്ടാൽ കുടംബത്തെ പാർട്ടി നോക്കും, രക്തസാക്ഷിയുടെ മകന് പാർട്ടി ബാങ്കിലും മറ്റുമായി ജോലി ഉറപ്പ്. പുറമെ ലക്ഷങ്ങൾ പിരിച്ചെടുത്ത് നൽകുയും ചെയ്യും. ഇനി കേസും പാർട്ടി നടത്തിക്കോളും. ഭരണത്തിൽ വന്നാൽ ജയിലിലും കുശാൽ. ഓരോ പ്രദേശത്തും ഇങ്ങനെ എന്തിനും പോന്നവരെ സിപിഎം വളർത്തിക്കൊണ്ടുവന്നു. അത് ക്രമേണെ മറ്റുപാർട്ടികളിലേക്കും വ്യാപിച്ചു. മാത്രമല്ല ഒരു പാർട്ടിയിൽനിന്ന് തെറ്റിപോകുന്നവർ മറ്റ് പാർട്ടിയിലേക്ക് ചേക്കേറി അവിടെയും അതേ അവസ്ഥയുണ്ടാക്കി.

ക്രമേണെ ക്രമിനൽ ബുദ്ധിയുള്ളവർ ഇത് മുതലെടുക്കാൻ തുടങ്ങി. സമൂഹത്തിൽ നല്ല നിലയും വിലയുമുള്ള ഒരു തൊഴിലായാണ് പാർട്ടി ഗുണ്ടയെന്ന് അവർ തിരിച്ചറിഞ്ഞു. എന്നിട്ട് പാർട്ടിപോലും അറിയാതെ അവർ മണൽവാരലും, മദ്യക്കടത്തും, സ്വർണ്ണക്കടത്തുമെല്ലാം നടത്തി. കൊടി സുനിയുടെ അവസ്ഥ നോക്കുക. പരോളിൽ ഇറങ്ങിയിട്ടും ക്വട്ടേഷൻ എടുത്തു. ജയിലനകത്തിരുന്ന് ഗുണ്ടാ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.പാർട്ടിക്ക് സ്വന്തമായ നുണകളുടെ ഫാക്ടറിയുണ്ടാക്കാൻ നിരവധി വക്കീലന്മാരും ഉണ്ടായി. ഗുണ്ടകൾ സ്വന്തമായി ഉണ്ടാക്കുന്ന കേസുകളും പാർട്ടിയുടെ തലയിലായി. ഭസ്മാസുരന് വരം കൊടുത്തപോലെ ഗുണ്ടകളെകൊണ്ട് പാർട്ടിയും തുലഞ്ഞു.

കൃത്യമായ ആക്ഷൻ പ്ലാനും കോർഡിനേഷനും ഉള്ളവയായിരുന്നു ഈ കില്ലർ സ്‌ക്വാഡുകൾ. വെട്ടാൻ ഒരു ടീം, ആയുധങ്ങൾ എത്തിച്ചുകൊടുക്കാൻ മറ്റുചിലർ, പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം കൊടുക്കന്നത് വേറെ ചിലർ. ഇവർ തമ്മിൽ പരസ്പരം ബന്ധം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഒരാളെ പിടിച്ചാൽ ഒരു വിവരവും കിട്ടില്ല. ഇനി സമയത്തിന് ഡമ്മി പ്രതികളെ ഇറക്കാനും പാർട്ടിക്ക് അറിയാം. കണ്ണൂരിലെ മിക്ക കേസുകളിലും യഥാർഥ പ്രതികൾ പോലുമല്ല ശിക്ഷിക്കപ്പെടുന്നത്. അതായത് പാർട്ടിക്ക് കോടതിയും പൊലീസും മാത്രമല്ല കള്ളന്മാരെ സപ്ലെചെയ്യുന്ന സംഘങ്ങളുമുണ്ടെന്ന് ചുരുക്കം. ഇങ്ങനെ ഡമ്മി പ്രതികളെ ഇറക്കുന്നതിലും രണ്ടുകാര്യമുണ്ട്. കേസ് പൊളിക്കാൻ എളുപ്പമാണ്. ഉദാഹരണമായി ഒരു വെട്ടുകേസിൽ ലെഫ്റ്റ് ഹാൻഡറും റൈറ്റ് ഹാൻഡറും ഉണ്ടാക്കുന്ന മുറിപ്പാടുകൾ വ്യത്യസ്തമാണ്. ഈ ഒരൊറ്റ വകുപ്പിൽ പിടിച്ചാൽ തന്നെ കേസ് പൊളിക്കാം.

അതായത് ഒരു സാധാ ക്വട്ടേഷൻ ടീമോ അക്രമി സംഘമോ ആയിരുന്നില്ല കണ്ണൂരിലെ കില്ലർ സ്‌ക്വാഡുകൾ. അതിൽ നാടൻ ബോംബുണ്ടാക്കുന്നവൻ തൊട്ട് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന വക്കീലും, പ്രതികളെ ചികിൽസിക്കുന്ന ഡോക്ടറും തൊട്ട് വലിയൊരു മാഫിയാ സംഘമായിരുന്നു അത്. ഈ വിവിധ ടീമുകളെ ഏകോപിപ്പിക്കുന്നതാവട്ടെ ഒരു രാഷ്ട്രീയ നേതാവും.

'കെമിക്കൽ അലി'മാർ എന്ന നാടൻബോബ് വിദഗ്ദ്ധർ

സദ്ദാം ഹുസൈനിന്റെ രാസായുധ വിദഗ്ധനയാ കെമിക്കൽ അലിയെ ഓർമ്മയില്ലേ. എത്ര കൂരമായ ആയുധവും നിർമ്മിച്ചുകൊടുക്കുന്നതിൽ വിദഗ്ധനായിരുന്നു ഇദ്ദേഹം. സിപിഎമ്മിന്റെ അടക്കമുള്ള കണ്ണൂർ കില്ലർ സ്‌ക്വാഡുകളിലെ പ്രധാനിയും ഇത്തരത്തിലുള്ള ഒരു കെമിക്കൽ അലിയാണ്. അയാൾക്കാണ് നാടൻബോംബിന്റെ കൂട്ട് കൃത്യമായി അറിയുക.വന്ന് ഒരു കാലത്ത് കെമിക്കൽ അലി എന്ന കോഡു ഭാഷയിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നതും.

ഇനി അക്രമത്തിനിടെ അസുഖം പറ്റുന്നവർക്ക് ഒളിച്ച് താമസിക്കാനും ചികിൽസിക്കാനുമായി പാർട്ടിക്ക് സ്വന്തമായി ആശുപത്രികളും ഉണ്ട്. മുറിവ് കൃത്യമായി ഉണ്ടാക്കാൻ അറിയുന്നവരും പാർട്ടിയിലുണ്ട്. പണ്ടൊക്കൊ വാഴയില പൊള്ളിച്ച് പുറത്ത് അടിച്ചാണ് ലാത്തിച്ചാർജിന്റെയൊക്കെ പാടുകൾ കൃത്രിമമായി ഉണ്ടാക്കിയിരുന്നതെന്ന് എ പി അബദുല്ലക്കുട്ടിയെപ്പോലുള്ള പാർട്ടി വിട്ടവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൗണ്ടർ കേസിനായി ഒരു ഫോറൻസിക്ക് എക്‌സപേർട്ടിനും പിടികൊടുക്കാൻ കഴിയാത്ത രീതിയിൽ മുറിവ് ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന വിദഗ്ധരും ഈ ഗ്രൂപ്പിലുണ്ട്.

തൊണ്ണൂറുകളിലെ അക്രമക്കാലത്ത് നാടൻബോംബ് നിർമ്മാണവും ഒരു കുടിൽ വ്യവസായംപോലെ ആയിരുന്നു. മംഗലാപുരത്തുനിന്ന് ഒരു വിദഗ്ധനെകൊണ്ടുവന്ന് പാർട്ടി ക്ലാസുപോലെ പഠിപ്പിച്ച് എം വി രാഘവനാണ് ഈ പരിപാടി കണ്ണൂർ സഖാക്കൾക്ക് ശാസ്ത്രീയമായി പരിചയപ്പെടുത്തിക്കൊടുത്തത് എന്നാണ് എതിരാളികൾ പറയുന്നത്. എംവിആർ എതിർപക്ഷത്തേക്ക്‌പോയതോടെ ബോംബു നിർമ്മാണത്തിന്റെ സാങ്കേതിക മറ്റുള്ളവർക്കും എളുപ്പാമയി. കലാപ കലുഷിതമായ 90കളുടെ അവസാനത്തിലൊക്കെ കണ്ണൂരിലെ ഏത് പാർട്ടിഗ്രാമത്തിൽപോയാലും കൈയില്ലാത്ത ഒരാളെയെങ്കിലും കാണാം. കൈ പോയതാവട്ടെ ബോംബ് ഉണ്ടാക്കുന്നതിനിടെയും. ബോംബ് നിർമ്മാണത്തിനിടെ നിരവധിപേരാണ് കണ്ണൂരിൽ മരിച്ചത്. സിപിഎം മാത്രമല്ല മറ്റുപാർട്ടികളിലുമുണ്ട് ഇങ്ങനെ ജീവൻ പോയവർ. പക്ഷേ കൂടുതൽ സിപിഎമ്മിനാണെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP