Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛനെക്കുറിച്ച് ഇല്ലാകഥകൾ പ്രചരിപ്പിക്കരുത്; ഫേസ്‌ബുക്ക് പോസ്റ്റുമായി മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ; പ്രതികരണം നടന്റെ ആരോഗ്യനില മോശമാണെന്ന പ്രചരണത്തിൽ

അച്ഛനെക്കുറിച്ച് ഇല്ലാകഥകൾ പ്രചരിപ്പിക്കരുത്; ഫേസ്‌ബുക്ക് പോസ്റ്റുമായി മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ; പ്രതികരണം നടന്റെ ആരോഗ്യനില മോശമാണെന്ന പ്രചരണത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നടൻ മണിയൻ പിള്ള രാജുവിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി മകൻ നിരഞ്ജൻ. വ്യാജ പ്രചരണങ്ങൾക്കെതിരെ ഫേസ്‌ബുക്കിലാണ് നിരഞ്ജന്റെ പ്രതികരണം.

കോവിഡിനൊപ്പം ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയിലേറെ മണിയൻ പിള്ള രാജുവിന് ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു. ഇതിനെ വളച്ചൊടിച്ച് നടന്റെ ആരോഗ്യനില മോശമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് നിരഞ്ജൻ പ്രതികരണവുമായി രംഗത്തെത്തിയത്.

കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന മണിയൻ പിള്ള രാജു കോവിഡ് വിമുക്തനായി വീട്ടിൽ വിശ്രമത്തിലാണ്. ആരോഗ്യനില വീണ്ടെടുത്ത് സിനിമാത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.

അച്ഛനെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ദയവായി അഭ്യർത്ഥിക്കുന്നു. രണ്ടാഴ്ച മുൻപ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു- നിരഞ്ജൻ ഫേസ്‌ബുക്കിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP