Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഒപ്പമുണ്ടായതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു'; മികച്ച പരിചരണമാണ് ഡോക്ടർമാരിൽ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി

'ഒപ്പമുണ്ടായതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു'; മികച്ച പരിചരണമാണ് ഡോക്ടർമാരിൽ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോവിഡ് വിമുക്തനായി ആശുപത്രി വിട്ടതിന് പിന്നാലെ ആശുപത്രി അധികൃതർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച പരിചരണം ലഭിച്ചു. മാനസികമായി വലിയ പിന്തുണയാണ് ജനങ്ങളിൽനിന്ന് ലഭിച്ചതെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ പറഞ്ഞു. 

എ. പ്രദീപ്കുമാർ എംഎൽഎ, പി.എ. മുഹമ്മദ് റിയാസ്, ഡോക്ടർമാർ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ഒരാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്ന് ഡോക്ടർമാർ പറഞ്ഞു. മുഖ്യമന്ത്രി കോവിഡ് മുക്തനായെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ഉച്ചയോടെയാണ് അറിയിച്ചത്.

ഈ മാസം എട്ടാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഡോസ് കോവിഡ് വാക്്‌സീൻ സ്വീകരിച്ചിരുന്ന മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കോവിഡ് രോഗവിമുക്തി നേടിയതിനെത്തുടർന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാൻ സാധിച്ചു. മികച്ച രീതിയിലുള്ള പരിചരണമാണ് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയത്. ഈ ഘട്ടത്തിൽ മാനസികമായ വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഒപ്പമുണ്ടായതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എല്ലാവരോടും ഹൃദയപൂർവ്വം നന്ദി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP