Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ; എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യത്തിന് വാക്സിൻ നൽകിയിട്ടുണ്ട്; വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല; റെംഡെസിവിർ കരിഞ്ചന്തയിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടിയെന്നും ഹർഷവർധൻ

രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ; എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യത്തിന് വാക്സിൻ നൽകിയിട്ടുണ്ട്; വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല; റെംഡെസിവിർ കരിഞ്ചന്തയിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടിയെന്നും ഹർഷവർധൻ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് വാക്‌സിൻ ക്ഷാമമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ആവശ്യത്തിന് വാക്സിൻ നൽകിയിട്ടുണ്ട്. മികച്ച ആസൂത്രണത്തിലൂടെ കൃത്യ സമയത്ത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് ഹർഷവർധൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞുവന്ന പശ്ചാത്തലത്തിൽ ഉത്പാദനം വെട്ടിക്കുറച്ചതുകൊണാണ് പകർച്ചവ്യാധി പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ ദൗർലഭ്യമുണ്ടായത്. ഈ സാഹചര്യത്തിൽ ഡ്രഗ്സ് കൺട്രോളറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഉത്പാദകരുടെ യോഗം വിളിച്ചുചേർക്കുകയും റെംഡെസിവിറിന്റെ ഉത്പാദനം വർധിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

റെംഡെസിവിർ കരിഞ്ചന്തയിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിരോധ മരുന്നിന്റെ കൃത്രിമ ക്ഷാമമുണ്ടാക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനും ആരെങ്കിലും ശ്രമിച്ചാലും ഉത്തരവാദികൾക്കെതിരെ കർഷന നടപടിയുണ്ടാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് യോഗ്യരായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കണമെന്നും മറ്റുരാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. നിലവിലെ രീതിയിൽ വാക്സിൻ വിതരണം തുടർന്നാൽ രാജ്യത്തെ 75 ശതമാനം ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നും രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്ന നിലപാാണ് സർക്കാർ സ്വീകരിച്ചത്. വാക്സിൻ ക്ഷാമമില്ലെന്നും പല സംസ്ഥാനങ്ങളും വാക്സിൻ പാഴാക്കിക്കളയുന്നതാണ് പ്രശ്നമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ആന്റി വൈറൽ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചത്.

വാക്‌സീൻ ക്ഷാമം പരിഹരിക്കാൻ വിദേശ വാക്‌സിൻ ഉപയോഗ നയത്തിൽ കേന്ദ്രം മാറ്റം വരുത്തിയിരുന്നു. കേരളമടക്കം എട്ട് സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഉപയോഗ നയത്തിൽ കേന്ദ്രം മാറ്റം വരുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP