Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മംഗളൂരു ബോട്ട് അപകടം: മീൻപിടിത്ത ബോട്ട് നിയന്ത്രണം വിട്ട് കപ്പൽച്ചാലിലേക്ക് കയറിയെന്ന് തീരദേശ പൊലിസ്; സ്രാങ്ക് ഉറങ്ങിപോയതാണ് കാരണമെന്ന് രക്ഷപ്പെട്ടയാളുടെ മൊഴി; കാണാതായ ഒൻപതു മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

മംഗളൂരു ബോട്ട് അപകടം: മീൻപിടിത്ത ബോട്ട് നിയന്ത്രണം വിട്ട് കപ്പൽച്ചാലിലേക്ക് കയറിയെന്ന് തീരദേശ പൊലിസ്; സ്രാങ്ക് ഉറങ്ങിപോയതാണ് കാരണമെന്ന് രക്ഷപ്പെട്ടയാളുടെ മൊഴി; കാണാതായ ഒൻപതു മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

ന്യൂസ് ഡെസ്‌ക്‌

കാസർകോട് മംഗളൂരു ബോട്ടപകടത്തിന് ഇടയാക്കിയത് മീൻപിടിത്ത ബോട്ട് കപ്പൽച്ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതുകൊണ്ടെന്ന് തീരദേശ പൊലീസ്. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരദേശ പൊലീസിന്റെ നിഗമനം.

മത്സബന്ധനത്തിന് പോയ റബ്ബ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ടിലെ സ്രാങ്ക് അബദ്ധത്തിൽ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. കപ്പലിന് പിറകിലേക്ക് ബോട്ട് അങ്ങോട്ട് പോയി ഇടിച്ചതാണെന്നാണ് നിഗമനം. അപകടത്തിൽപെട്ട് രക്ഷപ്പെട്ടവരുടെ മൊഴി പ്രകാരമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ബോട്ട് കപ്പൽചാലിലേക്ക് നിയന്ത്രണം വിട്ട് കയറുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ മൊഴി നൽകി.

കാണാതായ ഒൻപതു മൽസ്യത്തൊഴിലാളികൾക്കായി തീരസംരക്ഷണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നതിനിടെ പാതി തകർന്ന ബോട്ടിന്റെ ഭൂരിഭാഗവും ഇതിനകം കടലിൽ മുങ്ങിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

സിംഗപ്പൂർ ചരക്ക് കപ്പലായ എപിഎൽ ലീ ഹാവ്റെയിലാണ് റബ്ബ ഇടിച്ചത്. മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. തിങ്കളാഴ്ച രാത്രി 2.30നായിരുന്നു സംഭവം. സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്ന പത്തുതൊഴിലാളികളേയും കാണാതായി.

ബേപ്പൂർ സ്വദേശിയായ ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടിലുണ്ടായിരുന്ന ഏഴ് പേർ കുളച്ചൽ സ്വദേശികളും മറ്റുള്ളവർ പശ്ചിമ ബംഗാൾ സ്വദേശികളുമാണ്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.

ഭക്ഷണശേഷം മൽസ്യത്തൊഴിലാളികൾ ഉറങ്ങാൻ കിടന്നപ്പോഴാണ് അപകടമുണ്ടായത്. ബോട്ട് നിയന്ത്രണംവിട്ട് കപ്പൽ ചാലിലേക്ക് കയറിയാണ് വിദേശ ചരക്കുകപ്പലുമായി കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി തന്നെ ബോട്ടിന്റെ മുക്കാൽ ഭാഗവും മുങ്ങിയിരുന്നു. രാവിലെയോടെ ബോട്ട് ഏതാണ്ട് പൂർണമായും മുങ്ങിയ നിലയിലാണ്.

ബോട്ടിനു തഴെയുള്ള ഭാഗത്തെ ക്യാബിനിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്. പലകകളിലോ വീപ്പകളിലോ പിടിച്ചുകിടക്കുന്നുണ്ടോ എന്ന സംശയത്തിൽ കേരള തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ അകലെ കാസർകോട് കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്.

ബേപ്പൂരിൽനിന്ന് കടലിൽ പോയ ബോട്ട് ചരക്കുകപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേരാണ് ഇതിനകം മരിച്ചത്. രണ്ടുപേരെ നിസാര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ടവരെല്ലാം തമിഴ്‌നാട്, ബംഗാൾ സ്വദേശികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP