Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജ ഫേസ്‌ബുക്ക് ഐഡിയിലൂടെ പ്രണയം; നഗ്നചിത്രങ്ങൾ കൈക്കലാക്കി പീഡനം; ശല്യം കൂടിയപ്പോൾ ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ പ്രതികാരമായി ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു; പാലക്കാടു നിന്നും വിരുതനെ പൊക്കി തളിപ്പറമ്പ് പൊലീസ്; പതിനേഴുകാരിയെ പറ്റിച്ചത് രാഹുൽ എന്ന ഫേയ്ക് ഐഡി

വ്യാജ ഫേസ്‌ബുക്ക് ഐഡിയിലൂടെ പ്രണയം; നഗ്നചിത്രങ്ങൾ കൈക്കലാക്കി പീഡനം; ശല്യം കൂടിയപ്പോൾ ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ പ്രതികാരമായി ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു; പാലക്കാടു നിന്നും വിരുതനെ പൊക്കി തളിപ്പറമ്പ് പൊലീസ്; പതിനേഴുകാരിയെ പറ്റിച്ചത് രാഹുൽ എന്ന ഫേയ്ക് ഐഡി

അനീഷ് കുമാർ

കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ പ്രണയം നടിച്ച് പതിനേഴു വയസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ യുവാവിനെ തളിപ്പറമ്പ് പൊലിസ് പാലക്കാട് നിന്നും അറസ്റ്റു ചെയ്തു.

പാലക്കാട് ചെർപ്പുളശേരിയായ യുവാവിനെയാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ അറസ്റ്റു ചെയ്തത്. വ്യാജ ഫെയ്‌സ് ബുക്ക് ഐ ഡി ഉപയോഗിച്ച് പരിചയപ്പെട്ട ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് നഗ്‌നചിത്രങ്ങൾ കൈക്കലാക്കി സമുഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചത്.

2020 ഏപ്രിൽ മാസം മുതലാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഭീഷണി ഭയന്ന് പെൺകുട്ടി ഈക്കാര്യം ആദ്യമൊന്നും ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് യുവാവിനെ ശല്യം ഭയന്ന് പെൺകുട്ടി യുവാവിന്റെ നമ്പർ ബ്‌ളോക്ക് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി പെൺകുട്ടിയുടെ ബന്ധുവായ സഹോദരന് ദൃശ്യങ്ങൾ അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലിസ് പാലക്കാട് നിന്നും പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു'രാഹുൽ എന്ന പേരിലാണ് ഇയാൾ സോഷ്യൽ മീഡിയയിൽ സ്വയം പരിചയപ്പെടുത്തിയിരുന്നത്.

പോക്‌സോ കേസാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ തളിപ്പറമ്പിലേക്ക് കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP