Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാട്ട് ഡസ് ഇറ്റ് മീൻ ടു ബി എ സോൾജ്യർ; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജിവിതകഥ വെള്ളിത്തിരയിൽ; മേജർ ടീസർ കാണാം

വാട്ട് ഡസ് ഇറ്റ് മീൻ ടു ബി എ സോൾജ്യർ; മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജിവിതകഥ വെള്ളിത്തിരയിൽ; മേജർ ടീസർ കാണാം

സ്വന്തം ലേഖകൻ

കൊച്ചി: മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജർ സിനിമയുടെ ടീസർ പുറത്തുവിട്ടു. ഹിന്ദിക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. തെലുങ്കിലെ ടീസർ താരങ്ങൾ തന്നെയാണ് ചെയ്തത്. മലയാളത്തിലെ ടീസർ പ്രിഥ്വിരാജ് ഉൾപ്പടെ മലാളത്തിലെ പ്രമുഖ താരങ്ങളെല്ലാം തന്നെ പങ്കുവെച്ചിട്ടുണ്ട്. 2021 ജൂലൈ രണ്ടിനാണ് മേജർ റിലീസ് ചെയ്യുന്നത്. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായെത്തുന്നത്.

ശശി ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച സിനിമയായിരിക്കും മേജർ എന്നു തന്നുതന്നെയാണ് ടീസർ സൂചന നൽകുന്നത്. നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഹൈസ്‌കൂൾ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജീ മഞ്ജരേക്കർ വിവരിക്കുന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.

നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ന്മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

രാജ്യത്ത് 2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്മാരെ രക്ഷിച്ച എൻഎസ്ജി കമാൻഡോയാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണൻ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ചിത്രത്തിൽ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി ആർ ഒ ആതിര ദിൽജിത്ത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP