Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി ഉൾപ്പെടെ ഭൂരിഭാഗം അറബ് നാടുകളിലും വ്രതാരംഭം ചൊവാഴ്ച; ഒമാനിലും ഇറാഖിലും ബുധനാഴ്ച

സൗദി ഉൾപ്പെടെ ഭൂരിഭാഗം അറബ് നാടുകളിലും വ്രതാരംഭം ചൊവാഴ്ച; ഒമാനിലും ഇറാഖിലും ബുധനാഴ്ച

സ്വന്തം ലേഖകൻ

ജിദ്ദ: ബഹുഭൂരിഭാഗം അറബ് - മുസ്ലിം രാജ്യങ്ങളും വിശുദ്ധ റംസാൻ വൃതം ചൊവാഴ്ച ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗൾഫിൽ ഒമാൻ ഒഴികെയുള്ള എല്ലായിരിടങ്ങളിലും ഇങ്ങിനെ തന്നെയാണ്. ഒമാനിലും ഇറാഖിലെ ഷിയാ മേഖലകളിലും വ്രതാരംഭം ബുധനാഴ്ച ആയിരിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളം ഉൾപ്പെടെ ഇന്ത്യയിലും ചൊവാഴ്ച വൃതം തുടങ്ങും.

സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, യു എ ഇ, ബഹ്റൈൻ, ജോർദാൻ, ഫലസ്തീൻ, സുഡാൻ എന്നിവിടങ്ങളിലെ ഔദ്യോഗികവും ആധികാരികവുമായ കേന്ദ്രങ്ങൾ വ്രതാരംഭം ചൊവാഴ്ചയായിരിക്കുമെന്നു തിങ്കളാഴ്ച സന്ധ്യക്ക് തൊട്ടുടനെ പ്രഖ്യാപിച്ചിരുന്നു. ഈ നാടുകളിൽ ചന്ദ്രപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനം.

സൗദിയിൽ തിങ്കളാഴ്ച സന്ധ്യക്ക് ശേഷം സുപ്രീം ജുഡിഷ്യറിയിലെ ബന്ധപ്പെട്ട സമിതി പ്രത്യേക യോഗം ചേർന്ന് മാസപ്പിറവി ഉറപ്പാക്കിയതിനെ തുടർന്ന് അത് സംബന്ധിച്ച കൊട്ടാര വിക്ജ്ഞാപനം ഇറങ്ങുകയായിരുന്നു. ശഅബാൻ മാസപ്പിറവി സംബന്ധിച്ച ആശയക്കുഴപ്പം അവശേഷിക്കുന്നതിനാൽ ഞായറാഴ്ചയിലെ സന്ധ്യയിൽ ചന്ദ്രക്കല ദർശിക്കാനായില്ലെങ്കിൽ തിങ്കളാഴ്‌ച്ചയും നിരീക്ഷിക്കണമെന്ന് നേരത്തേ സുപ്രീം ജുഡീഷ്യറി പൊതുജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. ഇത് പ്രകാരം, ഞായറാഴ്ച സന്ധ്യയിൽ ചന്ദ്രപ്പിറവി കണ്ടില്ലെങ്കിലും മാസാരംഭം സംബന്ധിച്ച പ്രഖ്യാപനം വൈകിപ്പിക്കുകയായിരുന്നു. എന്നാൽ, തിങ്കളാഴ്ച സന്ധ്യയിൽ നിരവധി പേർ ചന്ദ്രപ്പിറവി ദർശിച്ചതായി റിപ്പോർട്ട് ചെയ്തതിനാൽ വ്രതാരംഭം ചൊവാഴ്ച എന്ന് സ്ഥിരപ്പെടുത്തുകയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയുമായിരുന്നു.

ഈജിപ്ത്, ലെബനൻ, ടുണീഷ്യ, ഇറാഖിലെ സുന്നി വഖഫ് എന്നിവർ ചൊവാഴ്ചയായിരിക്കും വൃതം തുടങ്ങുന്നതെന്ന് ഞായറാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു.അതേസമയം, ചന്ദറാപ്പിറവി കണ്ടില്ലെന്ന അടിസ്ഥാനത്തിൽ ഒമാനിൽ വ്രതാരംഭം ബുധനാഴ്ചയായിരിക്കും.

കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തിൽ, പൊതു ജീവിതത്തിനെന്ന പോലെ പള്ളികളിൽ വെച്ചുള്ള ആരാധനകളും മറ്റു കാര്യങ്ങൾക്കും കർശനമായ ക്രമീകരണങ്ങളും നിയന്ത്രങ്ങളും ഉള്ള രണ്ടാമത്തെ റംസാൻ ആണ് ഈ വര്ഷത്തേത്. മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറം ശരീഫുകളിലും കർശനമായ മുൻകരുതലുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP