Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈന്തപ്പഴം അച്ചാർ

ഈന്തപ്പഴം അച്ചാർ

സപ്‌ന അനു ബി ജോർജ്‌

ആവശ്യമുള്ള സാധനങ്ങൾ
  • പച്ച ഈന്തപ്പഴം-  ½ കിലോ
  • മുളക് പൊടി -  1 കപ്പ്
  • കായം- 1 ടേ.സ്പൂൺ
  • ഉലുവ- 2 ടേ.സ്പൂൺ
  • മഞ്ഞൾപ്പൊടി-  2 ടീ.സ്പൂൺ
  • വെളുത്തുള്ളി-   1 കുടം
  • ഇഞ്ചി- ½ ഇഞ്ച്
  • ഉപ്പ്- പാകത്തിന്
  • കരിവേപ്പില-  5 കതിർപ്പ്
  • നല്ലെണ്ണ- 1 കപ്പ്
  • വിന്നാഗിരി-  ½ കപ്പ്
  • കടുക്- 2 ടീ.സ്പൂൺ
  • ഉലുവ- 1 ടീ.സ്പൂൺ 

 പാകംചെയ്യൂന്ന രീതി

ച്ച ഈന്തപ്പഴം നന്നായി  കഴുകി ,ഒന്നു നറുവെ കീറി, തിളച്ച വെള്ളത്തിൽ വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ രണ്ടായി മുറിച്ചും ഈന്തപ്പഴം ഇടാം. കായം വറുത്ത് പൊടിച്ച് വെക്കുക, അല്ലെങ്കിൽ കായം പൊടിയായും ചേർക്കാം. നല്ലെണ്ണ അടുപ്പത്തുവെച്ച് കടുകു പൊട്ടിച്ച് അതിലേക്ക് ആദ്യം  പൊളിച്ച് അല്ലിയാക്കി വെച്ചിരിക്കുന്ന വെളുത്തുള്ളി, അരിഞ്ഞ ഇഞ്ചിയും വഴറ്റുക.  തീ ഏറ്റവും കുറച്ച് വെച്ച് അതിലേക്ക്  മുളക് പൊടി, മഞ്ഞൾപ്പൊടി, ഉലുവ പൊടി, ഉപ്പ് എന്നിവ ഇളക്കിച്ചേർക്കുക. വേവിച്ചു വെച്ചിരിക്കുന്ന ഈന്തപ്പഴവും ഇതിനോപ്പം ചേർത്ത്  ഇളക്കുക്കുക. കൂടെ പൊടിച്ച കായവും ചേർത്തിളക്കുക. ഉപ്പിന്റെ  അളവ്  രുചിച്ചു നോക്കുക. ആവശ്യമെങ്കിൽ  കൂടുതൽ കായവും ഉപ്പും  ചേർക്കുക. വിന്നാഗിരി അത്രയും അളവ്  വെള്ളവും കൂടിച്ചേർത്ത്  ഇതിലേക്ക്  ഒഴിച്ച്  തിളക്കാൻ അനുവദിക്കുക. ഉപ്പ് കായം വിന്നാഗിരി എന്നിവ രുചിച്ചു നൊക്കി അളവ്  കൃത്യമാക്കുക. നല്ലൊരു കണ്ണാടികുപ്പിയിലോ , ഭരണിയിലോ വായു കടക്കാതെ  അടച്ചു വെക്കുക.  1 ആഴ്ചക്ക്  ശേഷം  ഉപയോഗിക്കാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP