Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കാപ്പാട് മാസപ്പിറവി കണ്ടു; വ്രതശുദ്ധിയുടെ പുണ്യനാളുകളുമായി റംസാന് ഇന്ന് തുടക്കം

കാപ്പാട് മാസപ്പിറവി കണ്ടു; വ്രതശുദ്ധിയുടെ പുണ്യനാളുകളുമായി റംസാന് ഇന്ന് തുടക്കം

സ്വന്തം ലേഖകൻ

കോഴിക്കോട്: വ്രതശുദ്ധിയുടെ പുണ്യദിനങ്ങളുമായി റംസാന് ഇന്ന് തുടക്കം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെയാണ് റംസാൻ നാളുകൾക്ക് ചൊവ്വാഴ്ച തുടക്കമായത്. ഇനിയുള്ള നാളുകൾ മനസ് ശുദ്ധത വരുത്തി പ്രാർത്ഥനയോടെ മുസ്ലിംകൾ വ്രതം ആചരിക്കും. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് പരമകാരുണ്യവാനായ അള്ളാഹുവിലേക്ക് അടുക്കും.

ഇന്നലെ കാപ്പാട്, വെള്ളയിൽ എന്നിവിടങ്ങളിൽ മാസപ്പിറവി ദൃശ്യമായതോടെയാണ് ഇന്നു റമസാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ ഉറപ്പിച്ചത്. കേരളത്തോടൊപ്പം യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ഇന്നാണു വ്രതാരംഭം. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ വ്രതാരംഭം ബുധനാഴ്ചയായിരിക്കും. തമിഴ്‌നാട്, ഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും റമസാൻ 1 ബുധനാഴ്ചയായിരിക്കും.

മാസപ്പിറവി ദൃശ്യമായതായി അറിയിപ്പു വന്നതോടെ പള്ളികളിലും മുസ്ലിം ഭവനങ്ങളിലും തറാവീഹ് നമസ്‌കാരത്തിനും തുടക്കമായി. കഴിഞ്ഞ വർഷത്തെ പോലെ കോവിഡ് മാനദണ്ഡം പാലിച്ചാണ് പള്ളികളിൽ ആരാധനാ കർമങ്ങൾ നടത്തുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP