Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലപാതകത്തിന് ശേഷം നേതാവ് സംരക്ഷിക്കില്ലെന്ന തോന്നൽ; കൂട്ടുപ്രതികളോട് സഖാവിനെതിരെ പറഞ്ഞത് വാക്കു തർക്കമായി; പ്രകോപനം നടന്നത് മറ്റൊരു സഖാവിന്റെ വീട്ടിലെ ഒളിത്താമസത്തിനിടെ; ബോധരഹിതനെ കെട്ടിത്തൂക്കിയത് മറ്റ് പ്രതികൾ; രതീഷ് കൂലോത്തിന്റെ കൊലപാതകത്തിലും സിപിഎം പ്രതിക്കൂട്ടിൽ

കൊലപാതകത്തിന് ശേഷം നേതാവ് സംരക്ഷിക്കില്ലെന്ന തോന്നൽ; കൂട്ടുപ്രതികളോട് സഖാവിനെതിരെ പറഞ്ഞത് വാക്കു തർക്കമായി; പ്രകോപനം നടന്നത് മറ്റൊരു സഖാവിന്റെ വീട്ടിലെ ഒളിത്താമസത്തിനിടെ; ബോധരഹിതനെ കെട്ടിത്തൂക്കിയത് മറ്റ് പ്രതികൾ; രതീഷ് കൂലോത്തിന്റെ കൊലപാതകത്തിലും സിപിഎം പ്രതിക്കൂട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൻസൂർ വധക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത് എത്തുമ്പോൾ തലവേദന കൂടുന്നത് സിപിഎമ്മിന്. മൻസൂർ വധത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട. പ്രതി രതീഷിന്റെ മരണം മർദ്ദനമേറ്റ ശേഷമാണെന്നും കൂട്ടുപ്രതികളാണ് കെട്ടിത്തൂക്കിയതെന്നും സുധാകരൻ ആരോപിച്ചു, സിപിഎമ്മിനെ ലക്ഷ്യമിട്ടാണ് ആരോപണങ്ങൾ.

മൻസൂർ വധത്തിനു ശേഷം പ്രതികൾ ഒളിവിൽ കഴിഞ്ഞത് വളയത്ത് ഒരു സഖാവിന്റെ വീട്ടിലായിരുന്നു. ഇവിടെവച്ച് രണ്ടാം പ്രതി രതീഷ് കൊലപാതകത്തിനും ആസൂത്രണമിട്ട പ്രദേശിക നേതാവിനെ കുറിച്ച് പ്രകോപനപരമായ പരാമർശം നടത്തി. ഇതേചൊല്ലി കൂട്ടുപ്രതികളുമായി തർക്കമുണ്ടായി. ഇവരുടെ മർദ്ദനത്തിൽ രതീഷ് ബോധരഹിതനായി. ഈ സമയം രതീഷിനെ കൂട്ടുപ്രതികൾ കെട്ടിത്തൂക്കിയതെന്നാണ് ആരോപണം.

രതീഷിന്റെ കൊലപാതകം യാദൃശ്ചികമായി സംഭവിച്ചതാണ്. എന്നാൽ മൻസൂർ വധത്തിൽ വലിയ ഗൂഢാലോചനയുണ്ടെന്നും സുധാകരൻ പറഞ്ഞു. മൻസൂറിനെ വധിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കൊലപാതകത്തിന് നിയോഗിച്ച നേതാവ് സംരക്ഷിക്കുന്നില്ല എന്ന തോന്നൽ രതീഷിനുണ്ടായി. ഇത് അയാൾ കൂട്ടുപ്രതികളോടു പറയുകയും നേതാവിനെതിരെ പ്രകോപനപരമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നും സുധാകരൻ പറയുന്നു.

ഇക്കാര്യമെല്ലാം ആ വീട്ടുടമ തന്നെ അന്വേഷണ സംഘത്തിനു മൊഴി നൽകിയിട്ടുണ്ടെന്നാണ് താൻ കരുതുന്നത്. വീട്ടുടമയ്ക്ക് മൻസൂർ വധത്തിൽ പങ്കില്ല. പ്രതികൾക്ക് ഒളിത്താവളം നൽകിയെന്ന കുറ്റം മാത്രമേയുള്ളൂവെന്നും സുധാകരൻ പറഞ്ഞു. ആ നേതാവിന്റെ പേര് തനിക്കറിയാം. ഈ ഘട്ടത്തിൽ അത് പറയുന്നില്ല. മൻസൂർ കൊലക്കേസ് ആസൂത്രണം ചെയ്തത് പനോളി വത്സൺ ആണെന്നും സൂധാകരൻ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പിന് ചുമതലയുണ്ടായിരുന്ന ബൂത്തുകളിൽ ലോക്കൽ സെക്രട്ടറിയായ അദ്ദേഹം എന്തുകൊണ്ട് വന്നില്ല എന്നതാണ് ഗൂഢാലോചനയിൽ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിൽ ഉള്ളവർ തന്നെയാണ് തനിക്ക് ഈ വിവരങ്ങൾ നൽകുന്നതെന്ന സൂചനയും സുധാകരൻ പങ്കുവച്ചു. എന്നാൽ ഈ ഘട്ടത്തിൽ സോഴ്‌സിന്റെ പേര് പുറത്തു പറയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രതീഷ് കൂലോത്തിന്റെ ആന്തരാവയവങ്ങൾക്കു ക്ഷതമേറ്റിരുന്നെന്നും ശ്വാസംമുട്ടിച്ചതിന്റെ സൂചനയുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തൂങ്ങിമരിക്കുന്നതിനേക്കാൾ അസാധാരണത്വം ഈ മരണത്തിലുണ്ടെന്നു ഫോറൻസിക് വിദഗ്ദ്ധർ വിലയിരുത്തിയതോടെ പാനൂർ മൻസൂർ കൊലക്കേസും ദുരൂഹതയിലേക്ക് എത്തുകയായിരുന്നു. മൻസൂർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് വെള്ളിയാഴ്ച വൈകുന്നേരം ചെക്യാട്ടെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രതീഷ്. രതീഷിന്റെ മരണം അസ്വാഭാവികമാണെന്ന് ആരോപണമുയർന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു.

ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ഷാജി ജോസിനാണ് അന്വേഷണച്ചുമതല. വടകര റൂറൽ എസ്‌പി. ഡോ. ശ്രീനിവാസന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരെ രതീഷിന്റെ മൃതദേഹം കണ്ടെത്തിയ കശുമാവിൻ തോട്ടത്തിലെത്തിച്ചും പരിശോധന നടത്തി. രതീഷിന്റെ മൃതദേഹത്തിൽ മൂക്കിനു സമീപത്തായി മുറിവുണ്ട്. ഇതു മൽപ്പിടിത്തത്തിനിടെ സംഭവിച്ചതാകാൻ ഇടയുണ്ട്.

ആന്തരാവയവങ്ങളുടെ ക്ഷതം, ശ്വാസം മുട്ടിച്ചതിന്റെ സൂചന തുടങ്ങിയ പോസ്റ്റ്‌മോർട്ടം കണ്ടെത്തലുകളിൽ കൂടുതൽ വ്യക്തത വരുത്താനായാണു റൂറൽ എസ്‌പി. നേരിട്ടെത്തി ഫോറൻസിക് മേധാവിയുടെ മൊഴിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP