Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉക്രെയിൻ മോഡലുകളെ അണി നിരത്തിയുള്ള നഗ്ന ഫോട്ടോ ഷൂട്ട്; പിന്നിൽ പ്രവർത്തിച്ച കോടീശ്വരനായ അമേരിക്കക്കാരന് 18 മാസം ജയിൽ; തടവിലാക്കപ്പെട്ട മോഡലുകളുടെ ശിക്ഷ കഴിഞ്ഞാൽ നാടു കടത്തും

ഉക്രെയിൻ മോഡലുകളെ അണി നിരത്തിയുള്ള നഗ്ന ഫോട്ടോ ഷൂട്ട്; പിന്നിൽ പ്രവർത്തിച്ച കോടീശ്വരനായ അമേരിക്കക്കാരന് 18 മാസം ജയിൽ; തടവിലാക്കപ്പെട്ട മോഡലുകളുടെ ശിക്ഷ കഴിഞ്ഞാൽ നാടു കടത്തും

സ്വന്തം ലേഖകൻ

ക്രെയിൻ മോഡലുകളെ അണി നിരത്തിയുള്ള നഗ്ന ഫോട്ടോ ഷൂട്ടിന് പിന്നിൽ പ്രവർത്തിച്ച കോടീശ്വരനായ അമേരിക്കക്കാരന് യുഎഇ 18 മാസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. നഗ്നത പ്രദർശിപ്പിച്ചതിന് അറസ്റ്റിലായ 40 മോഡലുകളേയും ജയിൽ ശിക്ഷ കഴിഞ്ഞാൽ നാടുകടത്തുമെന്നും വ്യക്തമാക്കി. വിറ്റലി ഗ്രെച്ചിൽ എന്ന 41കാരനായ അമേരിക്കൻ കോടീശ്വരനെയാണ് ഒന്നര വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചത്. ഇയാൾ എമിറേറ്റ വിട്ടെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പൊലീസ് കസ്റ്റഡിയിലാണ് ഉള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം ഉേ്രകനിയൻ തലസ്ഥാനമായ കീവിലുള്ള യാളുടെ അപ്പാർട്ട്‌മെന്റിൽ ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി. ഇത് പോൺ സ്റ്റുഡിയോ ആക്കി പ്രവർത്തിക്കുകയാണെന്നുള്ള സംശയത്തിന്റെ പേരിലായിരുന്നു തിരച്ചിൽ. ഉക്രേനിയയിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് 11 മോഡലുകളെ ഉടൻ നാടുകടത്തുമെന്നാണ് വിവരം. എന്നാൽ കൃത്യമായ സമയം വ്യക്തമല്ല. മറ്റൊരു മോഡലിന് കോവിഡ് പിടിപെട്ടതിനാൽ നാടുകടത്തുന്നതിൽ താമസം നേരിടും. അതേസമയം മോഡലുകൾ ബാൽക്കണിയിൽ നിൽക്കുന്ന ചിത്രം പകർത്തി പുലിവാല് പിടിച്ച റഷ്യൻ ഐടി കമ്പനി ബോസ് അലക്‌സി കൊസ്‌നോവ് ഇപ്പോഴും ജയിലിൽ തുടരുകയാണ്.

ഉക്രെയിൻ റഷ്യ, ബെലാറസ്, മോൾഡോവ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളിൽ നിന്നുള്ളവരാണ് മോഡലുകൾ. പ്രമുഖ റഷ്യൻ മാധ്യമസ്ഥാപകനായ ഔട്ട്‌ലെറ്റ് ലൈഫ് റിപ്പോർട്ട് ചെയ്തത് ഏകദേശം 40 മോഡലുകൾ ഇതിൽ പങ്കെടുത്തിരുന്നു എന്നാണ്. ദുബായിൽ ഏറെ വിവാദത്തിനു കാരണമായ ഈ ചിത്രങ്ങളിൽ പലരുടെയും പുറകുവശം മാത്രം ദൃശ്യമായതിനാൽ ഇവരെ തിരിച്ചറിയാനായിട്ടില്ലെന്നും പറയുന്നു. ദുബായിലെ മറീന ഏരിയയിലെ ഒരു അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിലായിരുന്നു ഈ ഷൂട്ടിങ് നടന്നത്. തൊട്ടടുത്തുള്ള അംബരചുംബികളിലിരുന്ന് പലരും ഇത് കണ്ടിരുന്നു. നഗ്ന വീഡിയോയുടെ ഷൂട്ടിംഗിൽ പങ്കെടുത്തവരിൽ ചിലർ മറ്റൊരു ചിത്രത്തിൽ മുഖം കാണിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇതിൽ യാന, ഡയാന എന്നീ രണ്ട് ഉക്രെയിൻ മോഡലുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ ശരീരത്തിൽ പച്ചകുത്തിയ ഡിസൈൻ കണ്ടാണ് അവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റൊരു ഉക്രെയിൻ മോഡലായ ഡാരിയ എന്ന 19 കാരിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഐബ്രൊ സ്റ്റൈലിസ്റ്റ് കൂടിയായ മറ്റൊരു ഉക്രെയിൻ മോഡൽ ഏകാടെറിന, സോഫിയ എന്നിവരും ഈ വീഡിയോയിൽ ഉണ്ട്. ഒരു റഷ്യൻ ബിസിനസ്സുകാരന്റെ മകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ദുബായിലെ സന്മാർഗിക നിയമമനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദർശിപ്പിക്കുന്നതും അശ്ലീല ചുവയുള്ള ആംഗ്യം കാണിക്കുന്നതും സംസാരിക്കുന്നതുമെല്ലാം ക്രിമിനൽ കുറ്റമാണ്. ആറുമാസം തടവും 5000 ദിർഹം പിഴയുമാണ് ശിക്ഷ. അതുപോലെ അശ്ലീല ചിത്രങ്ങൾ പങ്കുവയ്ക്കുന്നതും കുറ്റകരമാണ്. അമേരിക്കയിൽ നിലവിലുള്ള അഡൾട്ട് വെബ്‌സൈറ്റുകളുടെ ശ്രേണിയിൽ പെട്ട ഒരു ഇസ്രയേലി വെബ്‌സൈറ്റിനു വേണ്ടിയായിരുന്നു മോഡലുകൾ ഷൂട്ട് ചെയ്തതെന്ന് നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു. 11 ഉക്രെയിൻ യുവതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു എന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് ഉക്രെയിൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഉക്രെയിൻ യുവതികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യം ഇടപെടുമെന്നാണ് കരുതുന്നത്. ഉക്രെയിൻ നയതന്ത്ര പ്രതിനിധികൾ ഇന്ന് ഉക്രെയിൻ യുവതികളെ സന്ദർശിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ശനിയാഴ്‌ച്ചയായിരുന്നു സംഭവം നടന്നതെങ്കിലും ഞായറാഴ്‌ച്ചയോടെയാണ് ഈ നഗ്നവീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP