Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സിഎസ്‌കെ ബാറ്റിങ് ഓർഡറിൽ എം എസ് ധോണി നേരത്തെ ഇറങ്ങണം; കൂടുതൽ ഉത്തരവാദിത്തം കാണിച്ച് ബാറ്റിങ്ങിനെ നയിക്കണം'; നിർദേശവുമായി ഗാവസ്‌ക്കർ

'സിഎസ്‌കെ ബാറ്റിങ് ഓർഡറിൽ എം എസ് ധോണി നേരത്തെ ഇറങ്ങണം; കൂടുതൽ ഉത്തരവാദിത്തം കാണിച്ച് ബാറ്റിങ്ങിനെ നയിക്കണം'; നിർദേശവുമായി ഗാവസ്‌ക്കർ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് നിരയിൽ എം എസ് ധോണി കൂടുതൽ ഉത്തരവാദിത്തം കാണിച്ച് ബാറ്റിങ്ങിനെ നയിക്കണമെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്‌ക്കർ. ധോനി ബാറ്റിങ് പൊസിഷനിൽ നേരത്തേ ഇറങ്ങേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ ഏഴാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങാനുള്ള ധോനിയുടെ തീരുമാനത്തെ വിമർശിച്ച സുനിൽ ഗാവസ്‌ക്കർ ബാറ്റിങ് നിരയിൽ മാറ്റം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.

14-ാം സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സൂപ്പർ കിങ്സിനായി ഏഴാം സ്ഥാനത്താണ് ധോനി ബാറ്റിങ്ങിന് ഇറങ്ങിയത്. മത്സരത്തിൽ വെറും രണ്ട് പന്തുകൾ മാത്രം നേരിട്ട ധോനി ആവേശ് ഖാന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. മത്സരത്തിൽ ചെന്നൈ ഏഴു വിക്കറ്റിന് തോൽക്കുകയും ചെയ്തു.

''ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ധോനി ബാറ്റിങ് ഓർഡറിൽ നേരത്തേ ഇറങ്ങണം. അവസാന നാലോ അഞ്ചോ ഓവർ ബാറ്റ് ചെയ്യാമെന്നാണ് ധോനി കണക്ക് കൂട്ടുന്നത്. പക്ഷേ ധോനി ടീമിനെ മുന്നോട്ട് നയിക്കേണ്ടതുണ്ട്. ഏതാനും യുവതാരങ്ങൾ ധോനിയുടെ ടീമിലുണ്ട്.

രാജ്യന്തര അനുഭവസമ്പത്തിന്റെ കാര്യത്തിൽ സാം കറൻ പിന്നിലാണ്, എന്നാൽ കറൻ നന്നായി ബാറ്റ് ചെയ്തു. കറനെ വേണമെങ്കിൽ നേരത്തെ ഇറക്കാം. അതേസമയം തന്നെ ധോനിയും നേരത്തേ ഇറങ്ങണം. അങ്ങനെ മാത്രമേ ധോനിക്ക് മത്സരം നിയന്ത്രിക്കാൻ സാധിക്കൂ.

നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ ധോനി പുറത്തായി. അത് ആർക്ക് വേണമെങ്കിലും സംഭവിക്കാം. എന്നാൽ ടൂർണമെന്റ് പുരോഗമിക്കുംതോറും ധോനി മുന്നോട്ട് കയറി അഞ്ചാമതോ ആറാമതോ കളിക്കണം.'' - ഗാവസ്‌ക്കർ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP