Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആയുധങ്ങളുമായാണ് അവർ തന്നെ തേടിയെത്തിയത്; അക്രമിക്കുന്ന ബഹളം കേട്ട് ഓടിയെത്തിയ മൻസൂറിനെ വെട്ടിയത് ശ്രീരാഗാണ്; അക്രമി സംഘത്തിലെ മുഴുവൻ ആളുകളെയും തിരിച്ചറിയാൻ സാധിക്കും; തന്റെ സഹോദരന് നീതി കിട്ടണമെന്ന് മുഹ്‌സിൻ

ആയുധങ്ങളുമായാണ് അവർ തന്നെ തേടിയെത്തിയത്; അക്രമിക്കുന്ന ബഹളം കേട്ട് ഓടിയെത്തിയ മൻസൂറിനെ വെട്ടിയത് ശ്രീരാഗാണ്; അക്രമി സംഘത്തിലെ മുഴുവൻ ആളുകളെയും തിരിച്ചറിയാൻ സാധിക്കും; തന്റെ സഹോദരന് നീതി കിട്ടണമെന്ന് മുഹ്‌സിൻ

അനീഷ് കുമാർ

തലശേരി: തന്റെ സഹോദരന് നീതി കിട്ടണമെന്ന് പെരിങ്ങത്തൂരിൽ കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ പറഞ്ഞു. ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം 'മൻസുർ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നില്ല പാർട്ടി അനുഭാവി മാത്രമാണ്. ബാംഗ്‌ളൂരിൽ ജോലി ആവശ്യാർത്ഥം താമസിച്ചു വരികയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപിലാണ് നാട്ടിലേക്ക് വന്നത്.സാധാരണ പാർട്ടി അനുഭാവികൾ ചെയ്യുന്നതു പോലെയുള്ള പ്രവർത്തനങ്ങൾ മാത്രമേ അന്നും നടത്തിയിരുന്നുള്ളു ബുത്തിലിരുന്നതും ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കമുണ്ടായതും താനുമായിട്ടാണ്. തന്നെ അപായപ്പെടുത്തുമെന്ന് പ്രാദേശിക നേതാക്കൾ സോഷ്യൽ മീഡിയയിലുടെ ഭീഷണി മുഴക്കിയിരുന്നതായും മുഹ്‌സിൻ പറഞ്ഞു.

ആയുധങ്ങളുമായാണ് അവർ തന്നെ തേടിയെത്തിയത്.തന്നെ അക്രമിക്കുന്ന ബഹളം കേട്ട് ഓടിയെത്തിയ സഹോദരൻ മൻസൂറിനെ വെട്ടിയത് ശ്രീരാഗാണെന്ന് മുഹ്‌സിൻ പറഞ്ഞു ' അക്രമി സംഘത്തിലെ മുഴുവനാളുകളെയും തിരിച്ചറിയാനാകുമെന്നും മുഹ്‌സിൻ പറഞ്ഞു. മൻസൂർ സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നില്ല. അക്രമി സംഘത്തിന്റെ ലക്ഷ്യം താനായിരുന്നു. തന്നെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മൻസൂറിന് വെട്ടേറ്റതെന്നും മുഹ്‌സിൻ കൂട്ടിച്ചേർത്തു.

പതിനഞ്ച് പേരോളമാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. തന്നെ വണ്ടിയിൽ നിന്ന് വലിച്ചിഴച്ച് വടിവാളുകൊണ്ട് വെട്ടാൻ പോകുമ്പോഴാണ് മൻസൂർ രക്ഷിക്കാൻ ശ്രമിച്ചതെന്നും മുഹ്‌സിൻ വ്യക്തമാക്കി. തുടർന്നാണ് അക്രമികൾ ബോംബെറിഞ്ഞത്. മൻസൂർ രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണ് പിന്നീട് കണ്ടെതെന്നും മുഹ്‌സിൻ പറഞ്ഞു.

മൻസൂറിനെ വെട്ടാൻ ശ്രമിക്കുന്നതിനിടയിലാണ് ഷിനോസിനെ പിടികൂടുന്നത്. ബോബിന്റെ ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകളാണ് ഷിനോസിനെ പൊലീസിന് കൈമാറിയതെന്നും മുഹ്‌സിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന വീറും വാശിയും ഒഴിച്ചു നിർത്തിയാൽ പ്രദേശത്ത് രാഷ്ട്രീയ കലഹങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുഹ്‌സിൻ പറഞ്ഞു.

ഇപ്പോൾ പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേരെയും തനിക്ക് തിരിച്ചറിയാനാകും. ഒരു നിരപരാധിയെയാണ് അവർ കൊന്നത്. അതുകൊണ്ടു തന്നെ ഏത് സംഘം അന്വേഷിച്ചാലും തന്റെ സഹോദരന് നീതി കിട്ടണമെന്നും മുഹ്‌സിൻ കൂട്ടിച്ചേർത്തു. അക്രമത്തിന് ശേഷം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹ്‌സിൻ ഇപ്പോൾ പെരിങ്ങത്തൂരിലെ വീട്ടിൽ വിശ്രമത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP