Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തെളിവുകൾ നശിപ്പിക്കാൻ കൊന്നുകെട്ടിത്തൂക്കിയതോ? ഫസൽ വധക്കേസിലും രണ്ടുപ്രതികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു; മൻസൂർ വധക്കേസ് പ്രതി തൂങ്ങിമരിച്ചതിൽ സംശയം പ്രകടിപ്പിച്ച് കെ.സുധാകരൻ; മൻസൂറിന്റെ വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ; സിപിഎം പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലെ പ്രതികൾ കൊല്ലപ്പെടുന്നുവെന്ന് ഷിബുബേബി ജോണിന്റെ പോസ്റ്റ്

തെളിവുകൾ നശിപ്പിക്കാൻ കൊന്നുകെട്ടിത്തൂക്കിയതോ? ഫസൽ വധക്കേസിലും രണ്ടുപ്രതികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചു; മൻസൂർ വധക്കേസ് പ്രതി തൂങ്ങിമരിച്ചതിൽ സംശയം പ്രകടിപ്പിച്ച് കെ.സുധാകരൻ; മൻസൂറിന്റെ വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ; സിപിഎം പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലെ പ്രതികൾ കൊല്ലപ്പെടുന്നുവെന്ന് ഷിബുബേബി ജോണിന്റെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മൻസൂർ വധക്കേസ് പ്രതി തൂങ്ങിമരിച്ചതിൽ സംശയമുണ്ടെന്ന് കെ. സുധാകരൻ. തെളിവുകൾ നശിപ്പിക്കാൻ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയം. ഫസൽ വധക്കേസിലും രണ്ടു പ്രതികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചെന്നും സുധാകരൻ ആരോപിച്ചു.

മൻസൂറിന്റെ വീട് യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. മൻസൂർ വധത്തിൽ പൊലീസിന്റെ പക്ഷപാത സമീപനത്തിനെതിരെയും കൊലപാതക രാഷ്ട്രീയത്തിനെതിരെയും കണ്ണൂരിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

അതേസമയം, സിപിഎം പ്രതിസ്ഥാനത്ത് വരുന്ന എല്ലാ കേസുകളിലെയും പ്രതികൾ കൊല്ലപ്പെടുകയാണെന്ന ആരോപണമുന്നയിച്ച് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയാണ് ഷിബു ബേബി ജോണിന്റെ ആരോപണം. ഇതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണ്. അടുത്ത കാലത്തായി സിപിഎം സമ്മർദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും അതെങ്ങനെ സംഭവിക്കുന്നു?',  ചോദിച്ചു.

ഷിബു ബേബി ജോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ രൂപം:

കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണ്. അടുത്ത കാലത്തായി സിപിഎം സമ്മർദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും അതെങ്ങനെ സംഭവിക്കുന്നു?

'കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ്: ഒരു പ്രതി കൊല്ലപ്പെട്ടു.ശുക്കൂർ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.ഫസൽ വധക്കേസ് : മൂന്ന് പ്രതികൾ കൊല്ലപ്പെട്ടു.വാളയാർ ഇരട്ട കൊല : ഒരു പ്രതി ആത്മഹത്യ ചെയ്തു. മൻസൂർ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു', അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

സ്വന്തം അയൽക്കാരനെയും സുഹൃത്തിനെയും പോലും ബോംബെറിഞ്ഞും ക്രൂരമായി വെട്ടിയും കുത്തിയും കൊല്ലാൻ ഒരു മടിയും ഇല്ലാത്തവർ ആത്മഹത്യ ചെയ്യാൻ മാത്രം മനസ്സിന് ബലമില്ലാത്തവരാണെന്ന് വിശ്വസിക്കാൻ ആർക്ക് കഴിയും?

ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാനുള്ള ആസൂത്രിത കൊലപാതകങ്ങൾ ആണിതെല്ലാമെല്ലാം എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമോ?
പാർട്ടിക്ക് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുന്നവരെ, നിങ്ങൾക്ക് പിന്നിലും പാർട്ടിയുടെ കൊലയാളിക്കണ്ണുകൾ കാത്തിരിപ്പുണ്ടെന്ന് ഓർക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP