Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽപന നടത്തുന്ന ആ യുവതിയെ പറ്റിക്കാൻ എങ്ങിനെ തോന്നി; അൽപമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കിൽ ആ പണം തിരികെ നൽകൂ മോഷ്ടാവേ: ലോട്ടറി വിൽപ്പനക്കാരെ പറ്റിച്ച മോഷ്ടാവ് തട്ടിയെടുത്തത്11,000 രൂപയും 90 ലോട്ടറി ടിക്കറ്റും

മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽപന നടത്തുന്ന ആ യുവതിയെ പറ്റിക്കാൻ എങ്ങിനെ തോന്നി; അൽപമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കിൽ ആ പണം തിരികെ നൽകൂ മോഷ്ടാവേ: ലോട്ടറി വിൽപ്പനക്കാരെ പറ്റിച്ച മോഷ്ടാവ് തട്ടിയെടുത്തത്11,000 രൂപയും 90 ലോട്ടറി ടിക്കറ്റും

സ്വന്തം ലേഖകൻ

കൂരോപ്പട: മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽപന നടത്തുന്ന ആ പാവം യുവതിയെ പറ്റിച്ച പെരും കള്ള നിനക്ക് മാപ്പില്ല. അൽപമെങ്കിലും മനസ്സാക്ഷിയുണ്ടെങ്കിൽ ആ പണം തിരികെ നൽകൂ. ഉപജീവനത്തിനായി ലോട്ടറി വിൽപ്പന നടത്തുന്ന യുവതിയാണ് ഇന്നലെ കബളിപ്പിക്കലിന് ഇരയായത്. മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽപന നടത്തുന്ന കോത്തല തെക്കേതിൽ അനീഷയാണ് നമ്പർ തിരുത്തിയ ലോട്ടറിയുമായി എത്തിയ ആളുടെ ചതിക്കുഴിയിൽ വീണു പോയത്.

സമ്മാനത്തുകയുള്ള നമ്പർ, കയ്യിലുള്ള ലോട്ടറി ടിക്കറ്റിൽ തിരുത്തിയെഴുതി അതുമായി എത്തിയ ആൾ അനീഷയുടെ പക്കൽ നിന്നും 8,000 രൂപയും 40 ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. മറ്റൊരു ലോട്ടറി വിൽപനക്കാരനായ കൂരോപ്പട മാവേലിമറ്റം ശിവൻകുട്ടിയുടെ 3,000 രൂപയും 50 ലോട്ടറി ടിക്കറ്റുകളും ഇതേ മോഷ്ടാവ് തട്ടിയെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. ബൈക്കിൽ ഹെൽമറ്റും മാസ്‌ക്കും ധരിച്ചെത്തിയ കള്ളനെ ഇരുവർക്കും തിരിച്ചറിയാനും ആയില്ല. അപ്രതീക്ഷിതമായി ഇത്രയും പം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് ഇവർ.

കൂരോപ്പട ബൈപാസ് റോഡിൽ ടിക്കറ്റ് വിൽപന നടത്തുകയായിരുന്നു അനീഷ. ബൈക്കിലെത്തിയ മോഷ്ടാവ് 36 ടിക്കറ്റുകൾ അനിഷയ്ക്ക് നൽകിയ ശേഷം ഇവയ്ക്ക് 5,000 രൂപ സമ്മാനത്തുക അടിച്ചതാണെന്ന് പറഞ്ഞ് തുക ആവശ്യപ്പെട്ടു. അത്രയും പണം കയ്യിൽ ഇല്ലെന്ന് അനീഷ പറഞ്ഞപ്പോൾ ഉള്ള തുക തരാൻ ആവശ്യപ്പെട്ടു. കൈവശം ഉണ്ടായിരുന്ന 8,000 രൂപ ഇയാൾക്ക് നൽകി. ബാക്കി പണത്തിന് 40 രൂപ വിലയുള്ള 40 ടിക്കറ്റുകളും വാങ്ങി. സമ്മാനം അടിച്ച ടിക്കറ്റാണെന്നു പറഞ്ഞ് 2 ടിക്കറ്റ് ഇയാൾ അനീഷയ്ക്കു നൽകുകയും ചെയ്തു.

പതിനായിരത്തിന്റെ ബാക്കി തുകയായി 400 രൂപ ചില്ലറ തപ്പിയെടുത്ത് അനീഷ നൽകാൻ ഒരുങ്ങിയപ്പോൾ അതു കയ്യിൽ വച്ചോളു എന്നു പറഞ്ഞ് ബൈക്കോടിച്ച് കടന്നുകളയുക ആയിരുന്നു. മാസ്‌കും ഹെൽമെറ്റും ഉള്ളതിനാൽ ആളെ തിരിച്ചറിയാനും ആയില്ല. അനീഷ ആ ടിക്കറ്റുകളുമായി ലോട്ടറി ഓഫിസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. 3687 എന്ന 4 അക്കത്തിൽ അവസാനിക്കുന്ന ടിക്കറ്റിനായിരുന്നു സമ്മാനമുണ്ടായിരുന്നത്. 3387 എന്ന നമ്പറിലുള്ള ടിക്കറ്റിന്റെ ഒരക്കം തിരുത്തിയാണ് ഇയാൾ തട്ടിപ്പു നടത്തിയതെന്നു ടിക്കറ്റ് സ്‌കാൻ ചെയ്തു നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടു.

എസ്എൻപുരം ഭാഗത്തെത്തിയാണ് ഇയാൾ ശിവൻകുട്ടിയെ കബളിപ്പിച്ചത്. ശിവൻകുട്ടിയുടെ കൈവശം ആകെ 3,000 രൂപയാണ് ഉണ്ടായിരുന്നത്. സമ്മാനമുണ്ടെന്നു പറഞ്ഞ് ഒരു ടിക്കറ്റ് നൽകിയ ശേഷം 50 ടിക്കറ്റും വാങ്ങി തട്ടിപ്പുകാരൻ കടന്നുകളയുകയായിരുന്നു. റോസ് ഷർട്ട് ധരിച്ചയാളാണ് ബൈക്കിൽ എത്തിയതെന്ന് ഇരുവരും പറഞ്ഞു.

നമ്പർ തിരുത്തിയ കൂടുതൽ ടിക്കറ്റുകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നതിനാൽ മറ്റു ലോട്ടറി വിൽപനക്കാരെയും ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടാകാമെന്ന് ഇരുവരും പറയുന്നു. തുക നഷ്ടമായെങ്കിലും ഒരു കാര്യത്തിൽ ഇവർ ആശ്വസിക്കുന്നു ഇന്നലെ നറുക്കെടുത്ത ലോട്ടറിയിൽ, തട്ടിച്ചെടുത്ത 90 ടിക്കറ്റുകളിലും മോഷ്ടാവിനെ ഭാഗ്യദേവത തുണച്ചില്ല. !

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP