Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ആനയ്‌ക്കെതിരേ തേനീച്ച'; ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ തുരത്താനുള്ള പദ്ധതി കേരളത്തിൽ ഉടൻ നടപ്പിലാക്കും

'ആനയ്‌ക്കെതിരേ തേനീച്ച'; ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ തുരത്താനുള്ള പദ്ധതി കേരളത്തിൽ ഉടൻ നടപ്പിലാക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ഇനി തേനിച്ചകൾ രംഗത്തിറങ്ങും. 'ആനയ്‌ക്കെതിരേ തേനീച്ച' പദ്ധതി കേറളത്തിൽ ഉടൻ ആരംഭിക്കും. ഖാദി ഗ്രാമവ്യവസായ കമ്മിഷൻ പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയ 'ആനയ്‌ക്കെതിരേ തേനീച്ച' പദ്ധതി കേരളമടക്കം ഏഴു സംസ്ഥാനങ്ങളിൽ ഉടനെ നടപ്പാക്കും.

ആനകളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞമാസം കുടകിൽ പരീക്ഷിച്ച പദ്ധതിയാണ് കേരളം അടക്കം ഏഴ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ചെലവുകുറഞ്ഞ നൂതനമായ ഈ രീതി വലിയ ജയമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവാസകേന്ദ്രങ്ങളുടെ അതിർത്തിയിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാണ് ആനയെ അകറ്റുന്നത്. തമിഴ്‌നാട്, ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ്, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

നാഗർഹോലെ വന്യമൃഗസങ്കേതത്തിന്റെ അതിർത്തിയിൽ നാലിടങ്ങളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാണ് പരീക്ഷണപദ്ധതി നടപ്പാക്കിയത്. തേനീച്ചകളുടെ മൂളൽ ആനകളെ പിന്തിരിപ്പിക്കുന്നതായിട്ടാണ് ഒരുമാസത്തിനിടയിൽ കണ്ടത്. തേനീച്ചകൾ കണ്ണിലും തുമ്പിക്കൈയുടെ ഉൾഭാഗത്തും കുത്തുമെന്ന ഭയവും ആനകൾക്കുണ്ട്. തേനീച്ചക്കൂടുകൾ സ്ഥാപിച്ച പ്രദേശങ്ങളിലൊന്നും ആനകൾ കൃഷി നശിപ്പിച്ചില്ല.

പൈലറ്റ് പദ്ധതി നടപ്പാക്കിയപ്പോഴുള്ള അനുഭവം
* തേനീച്ചക്കൂടുകൾ സ്ഥാപിച്ചതിനുശേഷം മാർച്ച് ഒന്നുമുതൽ ഒമ്പതുവരെ ദിവസവും ആനകൾ വന്നുവെങ്കിലും ജനവാസകേന്ദ്രങ്ങളിൽ കടന്നില്ല.

* മാർച്ച് 10 മുതൽ 15 വരെ ആനകൾ വന്നതേയില്ല.

* 16-ന് ആനകളുടെ സഞ്ചാരമുണ്ടായി. പക്ഷേ, ജനവാസകേന്ദ്രങ്ങളിലേക്ക് കയറിയില്ല.

* 17 മുതൽ 25 വരെ ആനകൾ വന്നില്ല.

* 26-ന് ആനകൾ വന്നെങ്കിലും തേനീച്ചക്കൂടുകൾ കണ്ടയുടൻ സ്ഥലംവിട്ടു.

* 27 മുതൽ 29 വരെ ആനകൾ വന്നില്ല.

* 30-ന് ആനകൾ വന്നെങ്കിലും തേനീച്ചകളുടെ സാന്നിധ്യം മനസ്സിലാക്കി ഉടൻ തിരിച്ചുപോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP