Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിൽ വിജയിയായ സുന്ദരിയുടെ കിരീടം തട്ടിപ്പറിച്ച സംഭവം; മുൻ മിസിസ് വേൾഡും മോഡലും അറസ്റ്റിൽ: ഇരുവരെയും അറസ്റ്റ് ചെയ്തത് മത്സര വേദിക്ക് കേടുവരുത്തിയതിന്

മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിൽ വിജയിയായ സുന്ദരിയുടെ കിരീടം തട്ടിപ്പറിച്ച സംഭവം; മുൻ മിസിസ് വേൾഡും മോഡലും അറസ്റ്റിൽ: ഇരുവരെയും അറസ്റ്റ് ചെയ്തത് മത്സര വേദിക്ക് കേടുവരുത്തിയതിന്

സ്വന്തം ലേഖകൻ

ശ്രീലങ്ക: മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിൽ വിജയിയായ സുന്ദരിയുടെ കിരീടം തട്ടിപ്പറിച്ച സംഭവത്തിൽ മുൻ മിസിസ് വേൾഡിനെയും കൂട്ടാളിയായ മോഡലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഘാടകരുടെ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. ഞായറാഴ്ച നടന്ന മിസിസ് ശ്രീലങ്ക വേൾഡ് മത്സരത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

കഴിഞ്ഞ വർഷത്തെ മിസിസ് ശ്രീലങ്ക കൂടിയായ മിസിസ് വേൾഡ് കരലൈൻ ജൂരിയും മോഡൽ ചൂല പദ്‌മേന്ദ്രയുമാണു മത്സരവേദിക്കു കേടു വരുത്തിയതിന് അറസ്റ്റിലായത്. ജാമ്യത്തിൽ വിട്ടയച്ച ഇരുവരും 19നു കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചു.

ഈ വർഷത്തെ മിസിസ് ശ്രീലങ്ക വേൾഡ് ആയി വിധി കർത്താക്കൾ പുഷ്പിക ഡിസിൽവയെ പ്രഖ്യാപിച്ച് കിരീടധാരണം നടത്തി. ഇതിനു പിന്നാലെ വേദിയിലുണ്ടായിരുന്ന കരലൈൻ ജൂരി, പുഷ്പിക വിവാഹമോചനം നേടിയതിനാൽ കിരീടത്തിന് അർഹയല്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് കരലൈനും ചൂലയും ചേർന്നു പുഷ്പികയുടെ മുടിയിൽ നിന്നു കിരീടം ബലമായി അഴിച്ചുമാറ്റി, ആദ്യ റണ്ണർ അപ്പിനെ അണിയിച്ച് മത്സര ജേതാവായി പ്രഖ്യാപിച്ചു.

എന്നാൽ, പുഷ്പിക ഭർത്താവുമായി അകന്നു കഴിയുകയാണെങ്കിലും വിവാഹമോചിതയല്ല എന്നു കണ്ടെത്തിയതിനെത്തുടർന്നു സംഘാടകർ മാപ്പു ചോദിക്കുകയും കിരീടം തിരികെ നൽകുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP