Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളക്കടത്തുകാരൻ പുഷ്പരാജ്; മാസ് എൻട്രിയുമായി അല്ലു അർജുൻ, പുഷ്പയുടെ ഇൻട്രൊഡക്ഷൻ വീഡിയോ പുറത്ത്

കള്ളക്കടത്തുകാരൻ പുഷ്പരാജ്; മാസ് എൻട്രിയുമായി അല്ലു അർജുൻ, പുഷ്പയുടെ ഇൻട്രൊഡക്ഷൻ വീഡിയോ പുറത്ത്

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പയുടെ ഇൻട്രൊഡക്ഷൻ വീഡിയോ പുറത്തുവിട്ടു. കള്ളക്കടത്തുകാരൻ പുഷ്പരാജ് ആയിട്ടാണ് അല്ലു എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മലയാളിയായ ഓസ്‌ക്കാർ പുരസ്‌ക്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ് കാർത്തിക ശ്രീനിവാസ്, പീറ്റർ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂർ, സഹസംവിധാനം വിഷ്ണു. പി.ആർ.ഒ ആതിര ദിൽജിത്ത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP