Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു; സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് യോഗ്യത ബിരുദം; അവസാന തീയതി മെയ് 5

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു; സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് യോഗ്യത ബിരുദം; അവസാന തീയതി മെയ് 5

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18-36. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ടാകും.www.keralapsc.gov.in
എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 5.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

അസിസ്റ്റന്റ് ഓഡിറ്റർ ഗവൺമെന്റ് സെക്രട്ടേറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മിഷൻ/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ലോക്കൽ ഓഡിറ്റ് വകുപ്പ്/വിജിലൻസ് ട്രിബ്യൂണൽ/സ്‌പെഷ്യൽ ജഡ്ജസ് ആൻഡ് എൻക്വയറി കമ്മിഷണർ ഓഫീസ്. ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം അഥവാ തത്തുല്യയോഗ്യത ഉണ്ടായിരിക്കണം. 02.01.1985നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ. പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.

ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. വിദ്യാഭ്യാസം, പ്ലംബർ കം ഓപ്പറേറ്റർ ആരോഗ്യം, ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് കക പഞ്ചായത്ത്.

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്

ഓഫീസ് അറ്റൻഡന്റ്, സിവിൽ എക്‌സൈസ് ഓഫീസർ ,ക്ലാർക്ക്, ആയ.

എൻ.സി.എ.

അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്‌തേഷ്യോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോ ഡയഗ്‌നോസിസ് , അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി, അസിസ്റ്റന്റ് സർജൻ, ജൂനിയർ കൺസൾട്ടന്റ്, വെറ്ററിനറി സർജൻ, ലക്ചറർ (സിവിൽ എൻജിനിയറിങ്), ഗോഡൗൺ മാനേജർ , അസിസ്റ്റന്റ് കമ്പയിലർ, ഹൈസ്‌കൂൾ ടീച്ചർ അറബിക്, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP