Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വാക്സിൻ വിതരണം വൈകുന്നു; സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനക്കയുടെ വക്കീൽ നോട്ടീസ്; ഉത്പാദനം ഇരട്ടിയാക്കാൻ ശ്രമം തുടങ്ങിയെന്ന് അദാർ പൂനാവാല

കോവിഡ് വാക്സിൻ വിതരണം വൈകുന്നു; സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനക്കയുടെ വക്കീൽ നോട്ടീസ്; ഉത്പാദനം ഇരട്ടിയാക്കാൻ ശ്രമം തുടങ്ങിയെന്ന് അദാർ പൂനാവാല

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി : കോവിഡ് വാക്സിൻ വിതരണം വൈകുന്നതിൽ വിശദീകരണം ആവശ്യപ്പെട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്(എസ്‌ഐഐ) വക്കീൽ നോട്ടീസ് അയച്ച് ആസ്ട്രസെനക്ക കമ്പനി. സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്.

ആസ്ട്ര സെനക്കയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്ന് നിർമ്മിച്ച വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഉത്പാദിപ്പിക്കുന്നത്. രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് മുൻഗണന കൊടുത്തുള്ള വാക്സിൻ വിതരണമായതിനാലാണ് ഉടമ്പടിക്കനുസരിച്ച് വാക്സിൻ ആസ്ട്രസെനക്ക കമ്പനിക്ക് നിർമ്മിച്ചു നൽകാൻ കഴിയാത്തതെന്ന് പുനാവാല അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'വാക്‌സിൻ വിതരണത്തിൽ കാലതാമസമുണ്ടായതിനാൽ അസ്ട്രാസെനെക്ക ഞങ്ങൾക്ക് നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ട്. രഹസ്യാത്മക സ്വഭാവമുള്ള നോട്ടീസായതിനാൽ അതേക്കുറിച്ച് എനിക്ക് കൂടുതൽ പറയാൻ കഴിയില്ല.

പക്ഷേ ഇന്ത്യയ്ക്കകത്തുള്ള വിതരണത്തിന് മുൻഗണന നൽകിയതിനാൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഉടമ്പടി പ്രകാരം പ്രവർത്തിക്കാൻ കഴിയുന്നില്ല എന്ന വിഷയം പരിഹാരിക്കാനുള്ള എല്ലാ വഴികളും ഞങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കാൻ എന്തുചെയ്യാനാകുമെന്നാണ് സർക്കാരും ആലോചിക്കുന്നത് '' പൂനാവാല ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

'പുതിയ ഫാക്ടറി സ്ഥാപിച്ച് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അധിക പ്രവർത്തനച്ചെലവുകൾ കണക്കിലെടുത്ത് എസ്‌ഐഐ ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം ഇതിനകം നടത്തിയിട്ടുണ്ട്. 1500 കോടി രൂപ ഏപ്രിലിൽ വായ്പയെടുമുണ്ട്', പൂനാവാല പറഞ്ഞു. ഈ തുക ലഭിക്കുന്നതോടെ കോവിഷീൽഡിന്റെ ഉത്പാദനം ഇരട്ടിയാക്കാൻ കഴിയും, ഇതിനുള്ള ശ്രമം തുടരുന്നതായി പുനെ വാല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP