Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലന്റ്; പ്രവേശനം വിലക്കിയത് ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ; വിലക്ക്‌ഏപ്രിൽ 28 വരെ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലന്റ്; പ്രവേശനം വിലക്കിയത് ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ; വിലക്ക്‌ഏപ്രിൽ 28 വരെ

സ്വന്തം ലേഖകൻ

ന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ന്യൂസിലന്റിലേക്ക് ഉ്ള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചതായി പ്രധാനമന്ത്രി ജസീന്ദ അർഡെർൻ അറിയിച്ചു. ഏപ്രിൽ 11 മുതൽ ഏപ്രിൽ 28 വരെയാണ് വിലക്ക് ഏർപ്പെടുത്തിയത് .ന്യൂസിലാന്റിൽ 23 പുതിയ പോസിറ്റീവ് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ഇതിൽ 17 എണ്ണം ഇന്ത്യയിൽ നിന്നുള്ളതാണെന്നാണ് ഇന്ത്യക്കാരുടെ പ്രവേശനം നിർത്താൻ കാരണം.

കഴിഞ്ഞ സെപ്റ്റംബറിൽ കണ്ട ആദ്യ തരംഗത്തിന്റെ അതേ പോലെ തന്നെ ഈ ആഴ്ച ദൈനംദിന അണുബാധ നിരക്ക് ഇന്ത്യയിൽ വീണ്ടും ഉയർന്ന് നില്ക്കുകയാണ്.അണുബാധയുള്ള കൂടുതൽ ആളുകൾ അടുത്തിടെ ന്യൂസിലൻഡിലേക്ക് എത്തുന്നതായി കണ്ടെത്തുകയും അവയിൽ ഭൂരിപക്ഷവും ഇന്ത്യയിൽ നിന്നുള്ളവരാണെന്നുമാണ് ന്യൂസിലന്റ് സർക്കാർ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ത്യ 100,00 ലധികം കൊറോണ വൈറസ് രോഗങ്ങൾ (കോവിഡ് -19) ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 12.8 ദശലക്ഷമായി ഉയർന്നിട്ടുമുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP