Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബൂത്ത് ഏജന്റുമാർക്ക് 'ആപ്പും രഹസ്യ കോഡും' നൽകിയത് വിജയസാധ്യത നേരത്തെ അറിയാൻ; ചുമതലയേറ്റവരിൽ പലർക്കും ഉപയോഗിക്കാനറിയില്ല; സിപിഎമ്മിന്റെ കണക്കുകൂട്ടലുകൾ 'തെറ്റിച്ചത്' മൊബൈൽ ആപ്പ് അറിയത്ത ബൂത്തിലെ ചുമതലപ്പെട്ടവർ

ബൂത്ത് ഏജന്റുമാർക്ക് 'ആപ്പും രഹസ്യ കോഡും' നൽകിയത് വിജയസാധ്യത നേരത്തെ അറിയാൻ; ചുമതലയേറ്റവരിൽ പലർക്കും ഉപയോഗിക്കാനറിയില്ല; സിപിഎമ്മിന്റെ കണക്കുകൂട്ടലുകൾ 'തെറ്റിച്ചത്' മൊബൈൽ ആപ്പ് അറിയത്ത ബൂത്തിലെ ചുമതലപ്പെട്ടവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വിജയ സാധ്യതകൾ അറിയാമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടൽ. അതിനായി ഒരു മൊബൈൽ ആപ്പും അവർ തയ്യാറാക്കിയിരുന്നു. പാർട്ടിയുടെ പോളിങ് ബൂത്ത് ചുമതലയുള്ള വ്യക്തികൾക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ നേരത്തേത്തന്നെ ആപ്പ് നൽകി. എന്നാൽ ചുമതല ഏൽപ്പിച്ചവർക്ക് ഉപയോഗിക്കാൻ അറിയാതെ വന്നതോടെ മൊബൈൽ ആപ്പ് സിപിഎമ്മിനെ ശരിക്കും ആപ്പിലാക്കി.

മറ്റുപാർട്ടികൾ മാധ്യമങ്ങളിലെ റിപ്പോർട്ടിങ്ങിനെ അഭയം പ്രാപിക്കുമ്പോഴാണ് ഇത്തവണ തിരഞ്ഞെടുപ്പു വിലയിരുത്തലിന് പുതിയ ആപ്പുമായി സിപിഎം. രംഗത്തെത്തിയത്.

എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന ഉറച്ച വോട്ട്, ലഭിക്കാൻ സാധ്യതയുള്ള വോട്ട്, എതിർസ്ഥാനാർത്ഥിക്ക് ലഭിക്കുന്ന വോട്ട്, വോട്ടുചെയ്യാനെത്താത്തവരുടെ കണക്ക് ഇവയെല്ലാം രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലായിരുന്നു ആപ്പ്. ബൂത്തിലെ ചുമതലപ്പെട്ടവർക്ക് ഫോണിൽ ആപ്പ് തുറക്കാൻ രഹസ്യകോഡും നൽകിയിരുന്നു.

മിക്ക ബൂത്തുകളിൽനിന്നും വോട്ടെടുപ്പു കഴിഞ്ഞ ഉടനെ ബൂത്ത് ഏജന്റുമാർ ആപ്പിൽ കണക്ക് അപ്ലോഡുചെയ്തു. എന്നാൽ, സാങ്കേതികവിദ്യയിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്തവർ പലരും ആപ്പ് ഉപയോഗിച്ചില്ല. ഇവർ കടലാസിലെഴുതിയാണ് മണ്ഡലം കമ്മിറ്റികൾക്ക് നൽകിയത്.

ആപ്പ് പൂർണമായും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിൽ വോട്ടെടുപ്പുദിനത്തിൽ രാത്രിതന്നെ പാർട്ടിയുടെ വിലയിരുത്തൽ പ്രകാരമുള്ള ഫലസൂചനകൾ വ്യക്തമാകുമായിരുന്നു. എല്ലാ മണ്ഡലങ്ങളിലെയും ജയപരാജയ കണക്കുകൾ ബുധനാഴ്ച വൈകീട്ടോടെ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചുതുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP