Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരീക്ഷ എഴുതാൻ പോയ യുവതിയെ തലയ്ക്ക് വെട്ടേറ്റ നിലയിൽ വഴിയിൽ കണ്ടെത്തി; ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തന്നെ ആരോ പിന്നിൽ നിന്നും അടിച്ചെന്ന് പൊലീസിൽ മൊഴി നൽകി യുവതി; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

പരീക്ഷ എഴുതാൻ പോയ യുവതിയെ തലയ്ക്ക് വെട്ടേറ്റ നിലയിൽ വഴിയിൽ കണ്ടെത്തി; ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തന്നെ ആരോ പിന്നിൽ നിന്നും അടിച്ചെന്ന് പൊലീസിൽ മൊഴി നൽകി യുവതി; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാലാ: പരീക്ഷയെഴുതുന്നതിന് പുലർച്ചെ വീട്ടിൽനിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ് ചോര വാർന്ന നിലയിൽ വഴിയിൽ കണ്ടെത്തി. പാലയിലാണ് സംഭവം. വെള്ളിയേപ്പള്ളി വലിയമലയ്ക്കൽ റ്റിന്റു മരിയ ജോണിനാണ്(26) വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ് ചോരവാർന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയിരിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ഒരു പ്രതി പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന.

ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽനിന്ന് 150 മീറ്റർ അകലെയായിരുന്നു സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. അക്രമി മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ് വഴിയിൽ കിടന്ന യുവതിയെ പുലർച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടത്. പാലാ പൊലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ഏറ്റുമാനൂർ സ്വദേശികളായ കുടുംബം അടുത്തിടെയാണ് വെള്ളിയേപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. സംഭവത്തിൽ ദുരൂഹതയുെണ്ടന്ന് പൊലീസ് പറഞ്ഞു. പാലാ സിഐ. സുനിൽ തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്. യുവതിയുടെ മൊഴി അടക്കം വീണ്ടും ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP