Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ടെന്റ് ക്യാമ്പ് ഒരുക്കി കെഎസ്ആർടിസി; ഒരാൾക്ക് 200 രൂപ

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ടെന്റ് ക്യാമ്പ് ഒരുക്കി കെഎസ്ആർടിസി; ഒരാൾക്ക് 200 രൂപ

സ്വന്തം ലേഖകൻ

മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ ടെന്റ് ക്യാമ്പ്. മൂന്നാർ കാണാനെത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ അന്തിയുറങ്ങാനുള്ള സൗകര്യമാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. പഴയ മൂന്നാറിലെ കെ.എസ്.ആർ.റ്റി.സി. ഡിപ്പോയ്ക്ക് സമീപമുള്ള യൂക്കാലിത്തോട്ടത്തിലാണ് ടെന്റ് ക്യാമ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. നാലുപേർക്കുവീതം കിടന്നുറങ്ങാൻ കഴിയുന്ന രണ്ടു ടെന്റുകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

ഒരാൾക്ക് 200 രൂപയാണ് നിരക്ക്. നാലുപേർ ചേർന്ന് ഒരു ടെന്റ് മുഴുവനായി എടുത്താൽ 700 രൂപ നൽകിയാൽ മതിയെന്ന് ഡിപ്പോ ഇൻ-ചാർജ് സേവി ജോർജ് പറഞ്ഞു. പ്രകൃതിസൗന്ദര്യവും തണുപ്പും ആസ്വദിച്ച് കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് അന്തിയുറങ്ങാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും പദ്ധതി വിജയിച്ചാൽ കൂടുതൽ ടെന്റുകൾ സ്ഥാപിക്കുമെന്നും കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ പറഞ്ഞു.

100 രൂപയ്ക്ക് കെ.എസ്.ആർ.ടി.സി.ബസിൽ സഞ്ചാരികൾക്ക് അന്തിയുറങ്ങുന്നതിനുള്ള പദ്ധതി 2020 നവംബർ 14-ന് ആരംഭിച്ചിരുന്നു. കുറഞ്ഞ ചെലവിൽ കെ.എസ്.ആർ.ടി.സി. ബസിൽ മൂന്നാർ കണ്ടാസ്വദിക്കുന്നതിനുള്ള രണ്ട് സൈറ്റ്‌സീങ് ബസ് സർവീസുകൾ ജനുവരി ഒന്നിനും തുടങ്ങി. രണ്ടുപദ്ധതികളും വിജയമായതോടെയാണ് ടെന്റ് ക്യാമ്പിൽ അന്തിയുറങ്ങുന്നതിനുള്ള പദ്ധതിയും ആരംഭിച്ചത്. കെ.എസ്.ആർ.ടി.സി.ക്ക് അധിക വരുമാനം ലഭിക്കുന്ന പദ്ധതികളാണിവയെല്ലാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP