Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരുഷ എസ്‌കോർട്ട് സർവ്വീസിന്റെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

പുരുഷ എസ്‌കോർട്ട് സർവ്വീസിന്റെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: പുരുഷ എസ്‌കോർട്ട് സർവീസിന്റെ പേരിൽ പണത്തട്ടിപ്പ് നടക്കുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഉയർന്ന പ്രൊഫൈൽ ഉള്ള സ്ത്രീകൾക്കായുള്ള എസ്‌കോർട്ട് സർവീസ് എന്ന വാഗ്ദാനവുമായി പ്രചരിക്കുന്ന സന്ദേശങ്ങൾ തട്ടിപ്പാണെന്ന് കൊച്ചി സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ പണം തട്ടൽ മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതാണെന്ന് സൈബർ സെൽ വ്യക്തമാക്കി.

എസ്‌കോർട്ട് സർവീസിലൂടെ വലിയ തുക വരുമാനമുണ്ടാക്കാം എന്നു പറഞ്ഞാണ് തട്ടിപ്പ് സംഘം സന്ദേശം പ്രചരിപ്പിക്കുന്നത്. മൊബൈൽ നമ്പറും സന്ദേശത്തിലുണ്ടാകും. ഇതിൽ ബന്ധപ്പെട്ടാൽ മുംബൈ കേന്ദ്രീകരിച്ച് മെയിൽ എസ്‌കോർട്ട് സർവീസ് നടത്തുന്നവരാണെന്നും ഇന്ത്യയിൽ മുഴുവൻ തങ്ങൾ സർവീസ് നടത്തുന്നുണ്ടെന്നും കേരളത്തിൽ തങ്ങളുടെ സർവീസിന്റെ ഭാഗമാകാൻ താത്പര്യമുണ്ടോ എന്ന് ചോദിക്കും.

ദിവസം പതിനായിരങ്ങൾ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് യുവാക്കളെ വീഴ്‌ത്തുന്നത്. ശേഷം എസ്‌കോർട്ട് സർവീസിൽ ചേരുന്നതിനായി എന്നു പറഞ്ഞ് വിവരങ്ങൾ ആവശ്യപ്പെടും. ഇതു കഴിഞ്ഞ് രജിസ്ട്രേഷൻ ഫീസെന്നും മറ്റും പറഞ്ഞ് പണം ആവശ്യപ്പെടും. ഇത്തരത്തിൽ പണം വാങ്ങിയാൽ പിന്നീട് വിളിച്ചാൽ ഇവർ ഫോൺ എടുക്കില്ല. 3000 രൂപ മുതൽ 5000 രൂപ വരെയാണ് ഇവർ ഓരോരുത്തരിൽ നിന്നും തട്ടിയെടുക്കുന്നത്.

എസ്‌കോർട്ട് സർവീസിൽ ചേരാനായി സ്വകാര്യ ചിത്രങ്ങളും മറ്റും അയച്ചു നൽകിയാൽ ഇത് പിന്നീട് കുരുക്കാകും. ഇത്തരം ദൃശ്യങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടാലും നാണക്കേട് ഭയന്ന് ഭൂരിഭാഗം പേരും വിവരം പുറത്തുപറയാറില്ല. ഇത് തട്ടിപ്പുകാർക്ക് അനുഗ്രഹമാകുകയും ചെയ്യുന്നു.

എസ്‌കോർട്ട് സർവീസിനോടൊപ്പം ചാറ്റിങ് സർവീസിന്റെ പേരിലും മറ്റും ഇവർ തട്ടിപ്പ് നടത്തുന്നുണ്ട്. ലൊക്കാന്റോ സൈറ്റിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ നേരത്തെ വന്നിരുന്നത്. എന്നാൽ, ഇവ ഇന്ന് സന്ദേശങ്ങളായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി സൈബർ സെൽ അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP