Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസ്; അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ

റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസ്; അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ അംബാനി കുടുംബത്തിന്് 25 കോടി രൂപ പിഴ വിധിച്ചു. സെബി (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ബോർഡിന്റെ നടപടി പ്രകാരം മുകേഷ് അംബാനി, ഭാര്യ നിത അംബാനി, അനിൽ അംബാനി, ഭാര്യ ടിന അംബാനി, കെ.ഡി.അംബാനി തുടങ്ങിയവരാണു പിഴയടയ്‌ക്കേണ്ടത്.

റിലയൻസ് പ്രമോട്ടർമാരായ ഇവർ 2000ൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് സെബിയുടെ നടപടി. നിയമപ്രകാരം 5% ഓഹരികൾ മാത്രമേ പ്രമോട്ടർമാർക്ക് ഏറ്റെടുക്കാൻ കഴിയൂ എന്നിരിക്കെ അംബാനി കുടുംബാംഗങ്ങൾ 6.83% ഓഹരികൾ ഏറ്റെടുത്തു.

വിശദാംശങ്ങൾ വെളിപ്പെടുത്താതതു നടപടിക്രമങ്ങളുടെ ലംഘനമായി കണ്ടാണു പിഴ ഈടാക്കിയിരിക്കുന്നത്. അംബാനി കുടുംബാംഗങ്ങളും നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായിട്ടുള്ള സ്ഥാപനങ്ങളും ഉൾപ്പെടെ 34 കക്ഷികൾ ചേർന്നാണ് പിഴയൊടുക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP