Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി വിടവാങ്ങലിന്റെ നാളുകൾ; സെക്രട്ടേറിയറ്റിനോട് വിടപറയാനൊരുങ്ങി മന്ത്രിമാരും പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും: നിവേദനങ്ങളും കടലാസ് കെട്ടുകളുമെല്ലാം നീക്കി ഓഫിസ് ഉപകരണങ്ങൾ തിരികെ ഏൽപ്പിക്കാനുള്ള തിരക്കിൽ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ

ഇനി വിടവാങ്ങലിന്റെ നാളുകൾ; സെക്രട്ടേറിയറ്റിനോട് വിടപറയാനൊരുങ്ങി മന്ത്രിമാരും പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും: നിവേദനങ്ങളും കടലാസ് കെട്ടുകളുമെല്ലാം നീക്കി ഓഫിസ് ഉപകരണങ്ങൾ തിരികെ ഏൽപ്പിക്കാനുള്ള തിരക്കിൽ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനോട് വിടപറയാനൊരുങ്ങി മന്ത്രിമാരും പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി സെക്രട്ടേറിയറ്റിനോട് വിടപറയാനുള്ള കാത്തിരിപ്പിലാണ് ഇവർ. പുതിയ മന്ത്രിസഭ അധികാരമേൽക്കാൻ ഇനി ഒരുാസം തികച്ചില്ല. അതിനു മുമ്പ് ചെയ്തു തീർക്കേണ്ട കർമ്മങ്ങൾ ചെയ്യാനുള്‌ല തിരക്കിലാണ് പഴ്‌സണൽ സ്റ്റാഫംഗങ്ങൾ.

സെക്രട്ടേറിയറ്റിൽ ഇഫയൽ ആയതിനാൽ പഴയതുപോലെ ഫയൽ തിരികെയേൽപിക്കേണ്ടതില്ല. എങ്കിലും നിവേദനങ്ങളും കടലാസ് കെട്ടുകളുമെല്ലാം നീക്കണം. മന്ത്രിമാരുടെ ഓഫിസുകളിലെ ഫർണിച്ചർ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തെ തിരികെയേൽപിക്കണം. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതുവരെ നിലവിലെ സംവിധാനം തുടരുമെങ്കിലും മന്ത്രിമാരുടെ ഓഫിസുകളിൽ ആളുകൾ തീരെയില്ല. ഇനി യാത്രയയപ്പു ചടങ്ങിനേ ഒന്നിച്ചുകൂടാൻ സാധ്യതയുള്ളൂ.

എട്ട് മന്ത്രിമാർ ഇത്തവണ മത്സരരംഗത്ത് ഇല്ലായിരുന്നു. മന്ത്രിമാരായ ഇ.പി. ജയരാജൻ, തോമസ് ഐസക്, ജി.സുധാകരൻ, എ.കെ. ബാലൻ, സി.രവീന്ദ്രനാഥ്, വി എസ്. സുനിൽകുമാർ, കെ.രാജു, പി.തിലോത്തമൻ എന്നിവർക്ക് സീറ്റില്ലായിരുന്നു. ഇവരുടെ സ്റ്റാഫ് വിടവാങ്ങൽ മൂഡിലാണ്. ഭരണത്തുടർച്ച ഉണ്ടായാൽപോലും ഇവരിൽ എത്ര പേർ വീണ്ടും മന്ത്രിമാരാകുമെന്ന് ഉറപ്പില്ല. അവർ മന്ത്രിമാരായാലും പഴ്‌സനൽ സ്റ്റാഫിലെ എല്ലാവരും തുടരാനും സാധ്യതയില്ല.

മുഖ്യമന്ത്രിയെത്തുക വിഷുവിനു ശേഷം
കണ്ണൂർ പിണറായിയിലെ വീട്ടിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ 14ന് വിഷുവിനു ശേഷമേ തലസ്ഥാനത്തു മടങ്ങിയെത്തുകയുള്ളൂ. മുഖ്യമന്ത്രിയുടെ മകൾ വീണ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്നു വീട്ടിൽ ഐസലേഷനിലാണ്.

തിരഞ്ഞെടുപ്പു പ്രമാണിച്ചു നാട്ടിലെത്തിയ മുഖ്യമന്ത്രി ഒരാഴ്ചയിലേറെയായി വീട്ടിലുണ്ട്. വരും ദിവസങ്ങളിൽ മന്ത്രിസഭാ യോഗം ചേരേണ്ട സാഹചര്യമുണ്ടായാൽ ഓൺലൈനായി നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP