Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൻസൂറും എതിരാളികളും അയൽക്കാർ; വൈകാരിക ഭ്രാന്തുള്ളവർ പാർട്ടിയിൽ കടന്നുകൂടിയെങ്കിൽ അവരെ കണ്ടുപിടിച്ച് പുറത്ത് കളയണം; അംഗങ്ങളുടെ മേൽ മാത്രമല്ല, അണികളുടെ മേലും ശ്രദ്ധ വേണം; അനുശോചനം അറിയിച്ച് അശോകൻ ചരുവിലിന്റെ ശക്തമായ വിമർശന കുറിപ്പ്

മൻസൂറും എതിരാളികളും അയൽക്കാർ;  വൈകാരിക ഭ്രാന്തുള്ളവർ പാർട്ടിയിൽ കടന്നുകൂടിയെങ്കിൽ അവരെ കണ്ടുപിടിച്ച് പുറത്ത് കളയണം; അംഗങ്ങളുടെ മേൽ മാത്രമല്ല, അണികളുടെ മേലും ശ്രദ്ധ വേണം; അനുശോചനം അറിയിച്ച് അശോകൻ ചരുവിലിന്റെ ശക്തമായ വിമർശന കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പ്രസ്ഥാനത്തിനും പാർട്ടിക്കും യോജിക്കാത്ത വിധത്തിൽ വൈകാരികഭ്രാന്തുള്ളവർ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അവരെ കണ്ടുപിടിച്ച് പുറത്തു കളയണമെന്ന് എഴുത്തുകാരനും പുകസ ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ. അംഗങ്ങളുടെ മേൽ മാത്രമല്ല അണികളുടെ മേലും ശ്രദ്ധ വേണം. മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിൽ ശക്തമായ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നുവെന്നും അശോകൻ ചരുവിൽ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം: കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ മുക്കിൽപ്പീടികയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന സംഘട്ടനത്തെ തുടർന്ന് മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിൽ ശക്തമായ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. മൻസൂറും എതിരാളികളും അയൽക്കാരാണെന്നാണ് മനസ്സിലാക്കുന്നത്.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ സംഘർഷത്തിലേക്കും കൊലപാതകത്തിലേക്ക് നയിച്ചുവെങ്കിൽ അവർ തങ്ങൾ പിന്തുടരുന്ന പ്രസ്ഥാനങ്ങളെ ഒരു നിലക്കും മനസ്സിലാക്കിയിട്ടില്ല. തെരഞ്ഞെടുപ്പു മത്സരങ്ങൾ ജനാധിപത്യത്തന്റെ ഭാഗമാണെന്ന് തങ്ങളുടെ കൂടെയുള്ള യുവാക്കളെ ബോധ്യപ്പെടുത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളും ശ്രമിക്കേണ്ടതാണ്.

പ്രസ്ഥാനത്തിനും പാർട്ടിക്കും യോജിക്കാത്ത വിധത്തിൽ വൈകാരികഭ്രാന്തുള്ളവർ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അവരെ കണ്ടുപിടിച്ച് പുറത്തു കളയേണ്ടതുണ്ട്. അംഗങ്ങളുടെ മേൽ മാത്രമല്ല; അണികളുടെ മേലും ശ്രദ്ധ വേണംമൻസൂറിന്റെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്ന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP