Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പരാജയം മറയ്ക്കാൻ ആശങ്ക പടർത്തരുത്'; വാക്‌സീൻ ദൗർലഭ്യത ഉന്നയിച്ച സംസ്ഥാനങ്ങൾക്ക് രൂക്ഷ വിമർശനവുമായി കേന്ദ്രആരോഗ്യമന്ത്രി

'പരാജയം മറയ്ക്കാൻ ആശങ്ക പടർത്തരുത്'; വാക്‌സീൻ ദൗർലഭ്യത ഉന്നയിച്ച സംസ്ഥാനങ്ങൾക്ക് രൂക്ഷ വിമർശനവുമായി കേന്ദ്രആരോഗ്യമന്ത്രി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്‌സീൻ ദൗർലഭ്യമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച സംസ്ഥാനങ്ങളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ചില സംസ്ഥാനങ്ങൾ തങ്ങളുടെ പരാജയം മറച്ചുവെക്കാൻ കാരണം കണ്ടെത്തുകയാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

വാക്‌സീൻ ദൗർബല്യം നേരിടുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണം സംസ്ഥാനങ്ങൾ ഉന്നയിക്കുന്നു. വാക്‌സീൻ വിതരണം സംബന്ധിച്ച മഹാരാഷ്ട്ര സർക്കാർ പ്രതികരണം, കോവിഡ് വ്യാപനം തടയാൻ കഴിയാത്ത പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമമില്ലെന്നും ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിൻ ലഭിക്കുമെന്നും ഹർഷ വർധൻ ഉറപ്പുനൽകി.

മുംബൈ നഗരത്തിലെ വാക്‌സിൻ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീൽഡ് വാക്‌സിൻ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയർ കിഷോറി പെഡ്‌നേക്കർ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ കൈയിൽ ഇനി ഒരു ലക്ഷത്തോളം കോവിഷീൽഡ് ഡോസുകളാണ് അവശേഷിക്കുന്നതെന്നും വാക്‌സിൻ അപര്യാപ്തതയുണ്ടെന്നുമായിരുന്നു മുംബൈ മേയർ പറഞ്ഞത്.

14 ലക്ഷം കോവിഡ് വാക്സിന്റെ സ്റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സർക്കാരും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

പിന്നാലെ ആന്ധ്രാപ്രദേശും വാക്‌സിൻ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തി. 3.7 ലക്ഷം വാക്‌സിസിൻ ഡോസുകൾ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ഹർഷ വർധൻ. ഒരു സംസ്ഥാനത്തും വാക്സിൻ ക്ഷാമം ഉണ്ടാക്കില്ലെന്ന് ഹർഷ വർധൻ ഉറപ്പു നൽകി.

'ഒരു സംസ്ഥാനത്തും നിലവിൽ വാക്സിൻ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാൻ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്സിൻ വിതരണം തുടരും', ഹർഷ വർധൻ പറഞ്ഞു.

ആരോഗ്യപ്രവർത്തകർ കോവിഡ് മുന്നണി പോരാളികൾ എന്നിങ്ങനെ കൃത്യമായ മാനദണ്ഡം അനുസരിച്ചാണ് വാക്‌സിനേഷൻ നടക്കുന്നത്. ഇപ്പോൾ 45 വയസു മുതലുള്ളവർക്കാണ് വാക്‌സിനേഷൻ നൽകുന്നത്. വാക്‌സിന് ക്ഷാമമുണ്ടെന്ന വാദം തെറ്റാണ്. ഉൽപാദന വിതരണ പ്രക്രിയക്കനുസരിച്ച് വാക്‌സീൻ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ ഘട്ടം ഘട്ടമായി വാക്‌സിൻ നൽകുന്ന രീതിയാണ് ലോകത്തെവിടെയും ഉള്ളത്. അതനുസരിച്ച് കൃത്യമായ സമയത്ത് സൗജന്യമായി തന്നെ നൽകാൻ വാക്‌സിൻ കേന്ദ്ര സർക്കാറിന് സാധിക്കുന്നുണ്ട്.

ആദ്യ ഘട്ടമായ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ പോലും കാര്യക്ഷമമായി ചെയ്യാൻ ഈ സംസ്ഥാനങ്ങൾക്ക് സാധിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ 86 ശതമാനം ആരോഗ്യ പ്രവർത്തകർ മാത്രമാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. അതേസമയം ഡൽഹിയിൽ 72 ശതമാനവും പഞ്ചാബിൽ 64 ശതമാനവുമാണ്. പത്ത് സംസ്ഥാനങ്ങൾ മാത്രമാണ് 90 ശതമാനത്തിന് മുകളിൽ ഇത് പൂർത്തിയാക്കിയത്.

മഹാരാഷ്ട്രയിൽ തന്നെ വെറും 41 ശതമാനം ആരോഗ്യ പ്രവർത്തകരാണ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. ഡൽഹിയലിത് 41 ശതമാനമാണെങ്കിൽ പഞ്ചാബിൽ 27 ശതമാനമാണ്. മറ്റ് 12 സംസ്ഥാനങ്ങൾ മാത്രമാണ് ഇത് 60 ശതമാനത്തിന് മുകളിൽ ചെയ്തത്.

ഇത്തരത്തിൽ വാക്‌സിനേഷനിലടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളിലെ പരാജയം മറയ്ക്കാൻ കേന്ദ്രസർക്കാരിന് മേൽ പഴി ചാരുന്നത് ശരിയല്ല. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എന്ത് സഹായം നൽകാനും സർക്കാർ തയ്യാറാണ്. ഇക്കാര്യങ്ങളെ രാഷ്ട്രീയമായി കാണരുതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP