Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊതു സ്വകാര്യ മേഖലയിലെ ജോലിസ്ഥലങ്ങളിൽ ഇനി കോവിഡ് വാക്‌സിനേഷൻ; പദ്ധതി ഏപ്രിൽ 11 മുതൽ നടപ്പാക്കും; പ്രതിരോധ കുത്തിവയ്പ് വേഗത്തിലാക്കാൻ നീക്കങ്ങളുമായി കേന്ദ്രസർക്കാർ

പൊതു സ്വകാര്യ മേഖലയിലെ ജോലിസ്ഥലങ്ങളിൽ ഇനി കോവിഡ് വാക്‌സിനേഷൻ; പദ്ധതി ഏപ്രിൽ 11 മുതൽ നടപ്പാക്കും; പ്രതിരോധ കുത്തിവയ്പ് വേഗത്തിലാക്കാൻ നീക്കങ്ങളുമായി കേന്ദ്രസർക്കാർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ പൊതു സ്വകാര്യ മേഖലകളിലെ ജോലി സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കോവിഡ് വാക്‌സിൻ കുത്തിവയ്‌പ്പിന് സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് ഉടൻ തുടക്കമായേക്കുമെന്ന് റിപ്പോർട്ട്. ഇതിന് വേണ്ട നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചുവെന്നാണ് വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

ജോലിസ്ഥലത്തെ വാക്‌സിൻ സെന്ററുകൾ ഏപ്രിൽ 11 ഓടെ രാജ്യമെങ്ങും സ്ഥാപിക്കാനാണ് സർക്കാർ ആലോചനയെന്നാണ് റിപ്പോർട്ട്. കോവിഡ് കേസുകൾ രാജ്യത്ത് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ വാക്‌സിനേഷൻ എന്ന ആവശ്യം ഉയർന്നതോടെയാണ് ഇത്തരം ഒരു തീരുമാനം കേന്ദ്രം എടുക്കുന്നത്.

ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകിവരുന്ന വിഭാഗങ്ങളിൽ ഉൾപ്പെട്ട നൂറുപേരെങ്കിലും തൊഴിൽ എടുക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് വാക്‌സിനേഷൻ നടത്തുക. ഇതിനായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും.

അതിനിടെ സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ രംഗത്തെത്തി. ചില സംസ്ഥാനങ്ങൾ ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. 

സംസ്ഥാനങ്ങൾ തങ്ങളുടെ പരാജയം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. വാക്‌സീൻ ദൗർബല്യം നേരിടുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണം സംസ്ഥാനങ്ങൾ ഉന്നയിക്കുന്നു. വാക്‌സീൻ വിതരണം സംബന്ധിച്ച മഹാരാഷ്ട്ര സർക്കാർ പ്രതികരണം, കോവിഡ് വ്യാപനം തടയാൻ ആകാത്ത പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വാക്‌സിൻ നൽകാനുള്ള പ്രായ പരിധിയിൽ ഇളവ് നൽകാൻ കേന്ദ്രത്തോട് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്തിടെ ഐഎംഎ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകാൻ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP