Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തിരഞ്ഞെടുപ്പ് ആഘോഷങ്ങൾ മറക്കാം; നാളെ മുതൽ കർശന പൊലീസ് പരിശോധന; മാസ്‌ക് നിർബന്ധം; കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും; വാക്‌സിനേഷൻ തോത് ഉയർത്തും; പോളിങ് ഏജന്റുമാർ രണ്ടുദിവസത്തിനകം ടെസ്റ്റ് നടത്തണം; സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

തിരഞ്ഞെടുപ്പ് ആഘോഷങ്ങൾ മറക്കാം; നാളെ മുതൽ കർശന പൊലീസ് പരിശോധന; മാസ്‌ക് നിർബന്ധം;  കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും; വാക്‌സിനേഷൻ തോത് ഉയർത്തും; പോളിങ് ഏജന്റുമാർ രണ്ടുദിവസത്തിനകം ടെസ്റ്റ് നടത്തണം; സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണമേറുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. നാളെ മുതൽ പൊലീസ് പരിശോധന കർശനമാക്കും. എല്ലാവരും മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിർദ്ദേശം. ആർടിപിസിആർ പരിശോധനയുടെ എണ്ണം കൂട്ടും.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റൈൻ തുടരും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരൂമാനം.

തെരഞ്ഞെടുപ്പ് സമയത്ത് കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയ ഉദ്യോഗസ്ഥരെ തിരികെ വിളിക്കും. പോളിങ് ഏജന്റുമാരായിരുന്ന ആളുകൾ രണ്ടുദിവസത്തിനുള്ളിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും വാക്സിനേഷൻ തോത് ഉയർത്താനും തീരുമാനമായി.തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കാനും കോർ- കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

തിരുവനന്തപുരത്ത് ഒരാഴ്ച കർശന ജാഗ്രത

കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ, പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ആളുകളും ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നു കളക്ടർ അഭ്യർത്ഥിച്ചു.

കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ജില്ലാ ടാസ്‌ക് ഫോഴ്സ് യോഗത്തിലാണു തീരുമാനങ്ങൾ. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവരിൽ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുള്ളവർ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണമെന്നും കളക്ടർ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP