Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പലപ്പുഴയിൽ സ്ട്രോങ്ങ് റൂമിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജു; ഇവി എം സൂക്ഷിച്ച സട്രോങ്ങ് റൂം അടച്ച് സീൽ ചെയ്യണമെന്ന് ആവശ്യം

അമ്പലപ്പുഴയിൽ സ്ട്രോങ്ങ് റൂമിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജു; ഇവി എം സൂക്ഷിച്ച സട്രോങ്ങ് റൂം അടച്ച് സീൽ ചെയ്യണമെന്ന് ആവശ്യം

മറുനാടൻ ഡെസ്‌ക്‌

അമ്പലപ്പുഴ:അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജുവിന്റെ കുത്തിയിരിപ്പ് സമരം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് സുരക്ഷ പോരെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്റ് ജോസഫ് സ്‌കൂളിലെ സൂക്ഷിപ്പ് കേന്ദ്രത്തിൽ ലിജു പ്രതിഷേധിക്കുന്നത്.

തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും, ആർക്ക് വേണമെങ്കിലും, ഏത് വിധേനെയും ഇതിൽ കയറാമെന്നും എം.ലിജു പറയുന്നു. അൽപ്പസയത്തിനകം ജില്ലാ കളക്ടറും, തെരഞ്ഞെടുപ്പ് ഓഫിസറും സ്ഥലത്തേക്ക് എത്തിച്ചേരുമെന്നാണ് വിവരം.

ജില്ലാ കളക്ടറോട് താൻ സംസാരിച്ചിരുന്നുവെന്ന് ലിജു പറഞ്ഞു. ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ ചെയ്തിരിക്കുന്നത് പോലെ പലക വച്ച് സ്ട്രോങ്ങ് റൂം അടച്ച് സീൽ ചെയ്യണമെന്നാണ് ലിജുവിന്റെ ആവശ്യം. എന്നാൽ കേന്ദ്ര ഒബ്സർവർ ഇത് അനുവദിക്കുന്നില്ലെന്നാണ് കളക്ടർ പറയുന്നതെന്ന് എം ലിജു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP