Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരക്ഷിത ജീവിതത്തിന് ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്; എല്ലാവർക്കും വാക്‌സിൻ നൽകണമെന്ന് രാഹുൽ ഗാന്ധി

സുരക്ഷിത ജീവിതത്തിന് ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്; എല്ലാവർക്കും വാക്‌സിൻ നൽകണമെന്ന് രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ എല്ലാ ഇന്ത്യക്കാർക്കും വാക്‌സിൻ നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്‌സിനെടുക്കാൻ താൽപ്പര്യമുള്ളവരും വാക്‌സിൻ നിർബന്ധമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ പരിഹാസ്യമാണെന്ന് രാഹുൽ പറഞ്ഞു. വാക്‌സിൻ എടുക്കാൻ താല്പര്യമുള്ളവർക്കല്ല, അത്യാവശ്യമായി എടുക്കേണ്ടവർക്കാണ് വാക്‌സിൻ ലഭ്യമാക്കേണ്ടതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.

സുരക്ഷിത ജീവിതത്തിന് ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. എല്ലാവർക്കും വാക്‌സിൻ നൽകണമെന്നും രാഹുൽ പറഞ്ഞു. 84 രാജ്യങ്ങളലേക്കായി അറുപത്തിനാലര ദശലക്ഷം ഡോസ് വാക്‌സിനാണ് ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത്. വാക്‌സിൻ എടുക്കാൻ താൽപ്പര്യപ്പെടുന്നവർക്കല്ല അടിയന്തരമായി നൽകേണ്ടവർക്കാണ് വാക്‌സിൻ ലഭ്യമാക്കേണ്ടതെന്ന് കേന്ദ്ര ആരോ?ഗ്യമന്ത്രാലയം പറഞ്ഞിരുന്നു. ഈ ചർച്ച തന്നെ പരിഹാസ്യമാണെന്നും ഓരോ ഇന്ത്യക്കാരനും ജീവൻ സുരക്ഷിതമാക്കാനുള്ള അവകാശമുണ്ടെന്നും രാഹുൽ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP