Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെക്കു കേസിൽ ശരത് കുമാറിനും രാധികയ്ക്കും ഒരു വർഷം തടവു ശിക്ഷ; വിധിയിൽ സ്റ്റേ ആവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കും

ചെക്കു കേസിൽ ശരത് കുമാറിനും രാധികയ്ക്കും ഒരു വർഷം തടവു ശിക്ഷ;  വിധിയിൽ സ്റ്റേ ആവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കും

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: ചെക്കു കേസിൽ തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും തടവു ശിക്ഷ. റേഡിയൻസ് മീഡിയ എന്ന കമ്പനി നൽകിയ കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. 

ഒരു വർഷത്തെ തടവാണ് ഇരുവർക്കും വിധിച്ചിരിക്കുന്നത്. ചെന്നൈ സ്പഷ്യൽ കോടതിയുടേതാണ് വിധി.

ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഇടായി ചെക് തന്നെന്നുമാണ് റേഡിയൻസ് പരാതിയിൽ പറയുന്നത്. ശരത് കുമാർ അൻപതു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും പരാതിയിലുണ്ട്.

വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മേൽക്കോടതിയെ സമീപിക്കുമെന്ന് ശരത് കുമാറിനെയും രാധികയെയും ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് കേസിൽ കോടതി വിധി പറഞ്ഞത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ, കമൽ ഹാസന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് ശരത് കുമാർ. ശരത് കുമാറിന്റെ ഓൾ ഇന്ത്യ സമതുവ മക്കൾ കച്ചി കമലിന്റെ മക്കൾ നീതി മയ്യത്തിന്റെ സഖ്യകക്ഷിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP