Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിൽ; തെളിവുകൾ ഉണ്ടെന്ന് ഗീത ഗോപിനാഥ്

ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിൽ; തെളിവുകൾ ഉണ്ടെന്ന് ഗീത ഗോപിനാഥ്

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൻ: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിൽ തകർന്ന ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ സാധാരണ നിലയിലെത്തിയെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്.

സാമ്പത്തിക സ്ഥിതിയിൽ സ്ഥിരത പ്രാപിച്ചതിന്റെ തെളിവുകളുണ്ടെന്നും ഗീത ഗോപിനാഥ് പറഞ്ഞു. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക യോഗത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അവർ. കോവിഡ് വ്യാപനം വീണ്ടും ആശങ്ക ഉയർത്തുന്നതിനിടെ ഇന്ത്യയ്ക്കുള്ള ആശ്വാസ വാർത്തയാണു ഗീത പങ്കുവച്ചത്.

2021ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 12.5% ആകുമെന്നാണു ചൊവ്വാഴ്ച ഐഎംഎഫ് പ്രവചിച്ചത്. 2020ൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ റെക്കോർഡ് 8 ശതമാനത്തിലേക്കു ചുരുങ്ങിയിരുന്നു. ആഗോള സമ്പദ് വ്യവസ്ഥ കഴിഞ്ഞ വർഷം 4.3% ഇടിഞ്ഞു. 2009ലെ ആഗോള സാമ്പത്തിക മാന്ദ്യത്തേക്കാൾ രണ്ടര ഇരട്ടിയിലധികമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP