Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈന്ദവ-ക്രൈസ്തവ വോട്ടുകൾ ഏകീകരിച്ച് വീണ്ടും ജയിക്കാൻ പൂഞ്ഞാർ സിംഹം; സഭയിൽ ഇത്തവണയും 'നാലാമന്' സാധ്യത; ബിജെപി വോട്ട് തനിക്ക് കിട്ടിയെന്ന് ജോർജ്ജ്'; മാന്യന്മാരെ ബിജെപി തെരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ അതെങ്ങനെ വോട്ട് കച്ചവടം ആകുമെന്നും ചോദ്യം; ഈരാറ്റുപേട്ടയിലെ മുസ്ലിം വോട്ടുകൾ പോയെങ്കിലും വിജയപ്രതീക്ഷയിൽ ജോർജ്ജ്

ഹൈന്ദവ-ക്രൈസ്തവ വോട്ടുകൾ ഏകീകരിച്ച് വീണ്ടും ജയിക്കാൻ പൂഞ്ഞാർ സിംഹം; സഭയിൽ ഇത്തവണയും 'നാലാമന്' സാധ്യത; ബിജെപി വോട്ട് തനിക്ക് കിട്ടിയെന്ന് ജോർജ്ജ്'; മാന്യന്മാരെ ബിജെപി തെരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ അതെങ്ങനെ വോട്ട് കച്ചവടം ആകുമെന്നും ചോദ്യം; ഈരാറ്റുപേട്ടയിലെ മുസ്ലിം വോട്ടുകൾ പോയെങ്കിലും വിജയപ്രതീക്ഷയിൽ ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കഴിഞ്ഞ നിയമസഭയിൽ അത്ഭുതം കാണിച്ചത് പൂഞ്ഞാർ മണ്ഡലത്തിൽ ഒറ്റക്ക്ക് മത്സരിച്ചു വിജയിച്ച പി സി ജോർജ്ജ് ആയിരുന്നു. ഇക്കുറിയും പി സി ജോർജ്ജ് അത്ഭുത കാണിക്കുമോ? അതോ പൂഞ്ഞാർ രാജാവിന്റെ രാഷ്ട്രീയ കൊട്ടക തകർന്നു വീഴുമോ? വോട്ടെടുപ്പു കഴിയുമ്പോഴും പതിവുപോലെ ആകാംക്ഷയുടെ മുൾമുനയിലാണ് പൂഞ്ഞാർ. ഇക്കുറി ബിജെപിയുടെ കേരള തന്ത്രം വിജയിക്കുന്ന പ്രദേശമായി പൂഞ്ഞാർ മാറുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹൈന്ദവ-ക്രൈസ്തവ വോട്ടുകൾ ഏകീകരിച്ച് വീണ്ടും ജയിക്കാൻ പൂഞ്ഞാർ സിംഹം നിയമസഭയിൽ എത്തുമെന്നാണ് പ്രതീക്ഷ.

അങ്ങനെ സംഭവിച്ചാൽ നിയമസഭയിൽ ഇക്കുറിയും പി സി ജോർജ്ജുണ്ടാകുന്നാണ് സൂചന. മണ്ഡലത്തിലെ ഹിന്ദു-ക്രൈസ്തവ വോട്ടുകൾ ഏകീകരിച്ചു കൊണ്ട് വിജയിക്കുമെന്ന പ്രതീക്ഷയാണ് പി സി ജോർജ്ജ് പങ്കുവെക്കുന്നത്. എസ്ഡിപിഐയുടെ സമ്മർദ്ദത്തിൽ മുസ്ലിംവോട്ടുകൾ നഷ്ടമായെങ്കിലും മറ്റു വോട്ടുകൾ തനിക്ക് ഗുണകരമായെന്നും തെരഞ്ഞെടുപ്പിന് ശേഷം ജോർജ്ജ് അവകാശപ്പെടുന്നു. കഴിഞ്ഞ തവണ പി സി ജോർജ്ജിനെ തുണച്ചത് ഈരാറ്റുപേട്ട അടങ്ങുന്ന പ്രദേശമായിരുന്നു. എന്നാൽ, ഇക്കുറി ഈരാറ്റുപേട്ട ചതിച്ചെന്നാണ് ജോർജ്ജ് പറയുന്നത്.

ഈരാറ്റുപേട്ടയിൽ പിന്നിൽ പോകും. മറ്റെല്ലായിടങ്ങളിലും മുൻതൂക്കം ഉണ്ടാകും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും ജോർജ്ജ് വ്യക്തമാക്കി. വോട്ട് ചെയ്യാൻ തയ്യാറായവരെ ഈരാറ്റുപേട്ടയിൽ എസ്ഡിപിഐക്കാർ ഭീഷണിപ്പെടുത്തി. ഇതിന് സിപിഎം പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി വോട്ട് മണ്ഡലത്തിൽ അനുകൂലമായിരുന്നു എന്നും പോളിങിന് ശേഷം പിസി ജോർജ്ജ് പ്രതികരിച്ചു. മാന്യന്മാരെ ബിജെപി തെരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ അതെങ്ങനെ വോട്ട് കച്ചവടം ആകും? ഒരു ചായപോലും ഒരു ബിജെപിക്കാരവും പൂഞ്ഞാറിൽ വാങ്ങിക്കൊടുത്തിട്ടില്ല, പിന്തുണക്കണമെന്ന് മാന്യമായി അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും പിസി ജോർജ്ജ് വ്യക്തമാക്കി.

സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയേ അധികാരത്തിലെത്തു. യുഡിഎഫിന്റെ പിന്തുണ തേടി അങ്ങോട്ട് പോയിട്ടില്ല. തൂക്ക് മന്ത്രിസഭ വന്നാൽ ആരെ പിന്തുണക്കുമെന്ന് ആലോചിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുടെ പതിവില്ലാത്ത രീതിയിൽ കൂടുതൽ പിന്തുണ പൂഞ്ഞാറിൽ ഉണ്ടായിട്ടുണ്ട്. പാലായിൽ ജോസ് കെ മാണി വരുദ്ധ വികാരം ഉണ്ടായിരുന്നു എന്നും തെരഞ്ഞെടുപ്പിൽ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോർജ്ജ് പറഞ്ഞു.

ശബരിമല വിഷയം കാരണം ആണ് ഇടതുമുന്നണിയുടെ തുടർഭരണ സാധ്യത ഇല്ലാതായത്. ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റിയതുകൊണ്ടാണ് നാട് നശിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയുമെന്നും പിസിജോർജ്ജ് പറഞ്ഞു. മണ്ഡലത്തിൽ ബിഡിജെഎസിനാണ് സ്ഥാനാർത്ഥി ഉണ്ടായിരുന്നതെങ്കിലും ബിജെപി പ്രവർത്തകർ പി ജി ജോർജ്ജുമായി ധാരണയിൽ എത്തുകയായിരുന്നു എന്നാണ് പി സി ജോർജ്ജിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

എൽഡിഎഫിന്റെ സോണി സെബാസ്റ്റ്യനും യുഡിഎഫിൽ നിന്നും ടോമി കല്ലാനിയുമാണ് പൂഞ്ഞാറിൽ സ്ഥാനാർത്ഥികളായത്. ഇതിൽ സോണി സെബാസ്റ്റ്യനുമായാണ് മത്സരം എന്നായിരുന്നു പി സി ജോർജ്ജിന്റെ നിലപാട്. എസ്ഡിപിഐ തോൽപ്പിക്കുമെന്ന നിലപാട് കൈക്കൊണ്ടപ്പോൾ ജോർജ്ജ് ഹിന്ദു-ക്രൈസ്തവ വോട്ട് അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. കാടിളക്കിയുള്ള പ്രചരണവും പൂഞ്ഞാറിൽ നടത്തി. അതുകൊണ്ട് തന്നെ ഇക്കുറിയും ജോർജ്ജ് വിജയിച്ചു കയറുമെന്ന പ്രതീക്ഷയിലാണ്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP