Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടി എത്തിയപ്പോൾ ഉണ്ടായ തിക്കിനും തിരക്കിനും ഇടയിൽ കണ്ണിലുടക്കിയത് പ്രായമേറിയ അമ്മയുടെ ബുദ്ധിമുട്ട്; ഉയർത്തിയത് സാധാരണക്കാർക്ക് വോട്ടു ചെയ്യാൻ കഴിയില്ലേ എന്ന ചോദ്യം; ഞാൻ സ്ഥാനാർത്ഥിയുടെ ഭാര്യമാത്രമല്ല; ബൂത്ത് ഏജന്റുമായിരുന്നു; മമ്മൂട്ടിക്ക് എന്തൊ കൊമ്പുണ്ടോ? ഈ ചോദ്യം ഉയർത്തിയ രശ്മി സജിക്ക് പറയാനുള്ളത്

മമ്മൂട്ടി എത്തിയപ്പോൾ ഉണ്ടായ തിക്കിനും തിരക്കിനും ഇടയിൽ കണ്ണിലുടക്കിയത് പ്രായമേറിയ അമ്മയുടെ ബുദ്ധിമുട്ട്; ഉയർത്തിയത് സാധാരണക്കാർക്ക് വോട്ടു ചെയ്യാൻ കഴിയില്ലേ എന്ന ചോദ്യം; ഞാൻ സ്ഥാനാർത്ഥിയുടെ ഭാര്യമാത്രമല്ല; ബൂത്ത് ഏജന്റുമായിരുന്നു; മമ്മൂട്ടിക്ക് എന്തൊ കൊമ്പുണ്ടോ? ഈ ചോദ്യം ഉയർത്തിയ രശ്മി സജിക്ക് പറയാനുള്ളത്

ആർ പീയൂഷ്

കൊച്ചി: മമ്മൂട്ടി വോട്ട് ചെയ്യുന്ന ചിത്രങ്ങൾ മാധ്യമ പ്രവർത്തകർ പകർത്തുന്നത് തടഞ്ഞതല്ലെന്നും പൊലീസിന്റെ ഇരട്ടത്താപ്പ് നയം ചോദ്യം ചെയ്തതാണെന്നും എറണാകുളം തൃക്കാക്കര നിയോജക മണ്ഡലം സ്ഥാനാർത്ഥി എസ്.സജിയുടെ ഭാര്യ രശ്മി സജി മറുനാടനോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ഏഴര മണിയോടെ എസ്.സജി വോട്ട് ചെയ്യാനെത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ചിത്രം പകർത്താനൊരുങ്ങിയപ്പോൾ ബൂത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞിരുന്നു.

വോട്ട് ചെയ്യുന്ന ചിത്രം പകർത്താൻ പാടില്ല എന്ന് പറഞ്ഞാണ് തടഞ്ഞത്. ഇതോടെ ചിത്രം പകർത്താതെ സജി വോട്ട് ചെയ്തു മടങ്ങി. എന്നാൽ 11.30 ഓടെ നടൻ മമ്മൂട്ടി എത്തിയപ്പോൾ മാധ്യമ പ്രവർത്തകരും ഫോട്ടോഗ്രാഫർമാരും ചിത്രം പകർത്താനുള്ള തിക്കും തിരക്കും കൂട്ടി. ഇതിനിടയിൽ ബൂത്തിലുണ്ടായിരുന്ന ഒരു പ്രായമേറിയ അമ്മ ബുദ്ധിമുട്ടുന്നത് കണ്ടു. അപ്പോഴാണ് സാധാരണക്കാർക്ക് വോട്ടു ചെയ്യാൻ കഴിയില്ലേ എന്നും രാവിലെ ഫോട്ടോ എടുക്കാൻ തടഞ്ഞ പൊലീസ് ഇപ്പോഴെന്താ തടയാത്തത് എന്നും ചോദിച്ചത്. പൊലീസിനോട് ചോദിച്ച ചോദ്യം പിന്നീട് വളച്ചൊടിച്ച് മാധ്യമ പ്രവർത്തകരെ തടഞ്ഞു എന്നാക്കി മാറ്റിയതാണെന്നും രശ്മി പറഞ്ഞു.

പോളിങ് ബൂത്തിൽ പ്രധാനമന്ത്രിയായാലും പൊതു ജനമായാലും ഒരു പോലെയാണ്. അങ്ങനെയുള്ളപ്പോൾ മമ്മൂട്ടി വന്നപ്പോൾ മാത്രം ഫോട്ടോ എടുക്കുന്നതിന് അനുമതി നൽകിയ പൊലീസ് നടപടി അത്യന്തം പ്രതിഷേധകരമാണ്. പൊലീസിന്റെ ഈ നടപടിയാണ് ചോദ്യം ചെയ്തത്. മമ്മൂട്ടി എന്ന മഹാനടനെ ഒരു പാട് ഇഷ്ടമാണ്. ഒരിക്കലും അദ്ദേഹത്തെ എതിർത്തിട്ടില്ല. മറ്റൊരു രീതിയിൽ രാഷ്ട്രീയപരമായി ചിലർ ഇത് മാറ്റി എടുക്കുകയായിരുന്നു എന്നും രശ്മി പറയുന്നു.

എന്റെ ചോദ്യം കേട്ട് പൊലീസ് മാധ്യമ പ്രവർത്തകരെ ഉടനടി ബൂത്തിന് മുന്നിൽ നിന്നും മാറ്റി. ഇത് മാധ്യമ പ്രവർത്തകരെ ചൊടിപ്പിച്ചു. ഇതിനിടയിലാണ് ഞാൻ ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യയാണ് എന്ന് അവർ മനസ്സിലാക്കുന്നത്. ഇതോടെ പ്രശ്നം കൂടുതൽ വഷളായി. സാധാരണക്കാരി എന്ന നിലയിലാണ് ഞാൻ പ്രതിഷേധിച്ചത്. ഒരിക്കലും ബിജെപിക്കാരിയായല്ല അങ്ങനെ പറഞ്ഞത്. മാത്രമല്ല അവിടുത്തെ ബൂത്ത് ഏജന്റ് കൂടിയായിരുന്നു ഞാൻ. പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. നിങ്ങളെ ഞാൻ തടഞ്ഞതല്ല, പൊലീസിന്റെ ഇരട്ടത്താപ്പ് നയം ചോദ്യം ചെയ്തതാണ്:- രശ്മി പറഞ്ഞു.

അതേ സമയം മാധ്യമ പ്രവർത്തകർ കടുത്ത അമർഷത്തിലാണ്. ജോലി ചെയ്യുന്നത് തടഞ്ഞതിനാൽ ദൃശ്യങ്ങൾ പകർത്താൻ പലർക്കും കഴിഞ്ഞില്ല. ഇതു മൂലം സെൻട്രൽ ഡെസ്‌ക്കിൽ നിന്നും പലർക്കും താക്കീത് കിട്ടി. ഇലക്ഷൻ കമ്മീഷൻ മാധ്യമ പ്രവർത്തകർക്ക് ദൃശ്യങ്ങൾ പകർത്താൻ അനുമതി നൽകി കൊണ്ടുള്ള പാസുമായിട്ടാണ് അവിടെ എത്തിയത്. എന്നിട്ടും ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞില്ല. രാഷ്ട്രീയമായ രീതിയിലാണ് രശ്മി ഇത് കൈകാര്യം ചെയ്തതെന്നാണ് മാധ്യമ പ്രവർത്തകർ ഒന്നടങ്കം പറയുന്നത്. മൂന്ന് വട്ടം ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നു രശ്മി സജി. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ കമ്മറ്റിയംഗമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത് സംഘർഷത്തിനിടെ ആയിരുന്നു. പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുൽഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ പക4ത്തുന്നതിനെതിരെ രശ്മി സജി രംഗത്തു വന്നതായിരുന്നു ഇതിന് കാരണം. ഇതോടെ ബൂത്തിന് പുറത്ത് വാക്കേറ്റമുണ്ടായി. നാടകീയമായ സംഭവങ്ങളാണ് ഇതുണ്ടാക്കിയത്. രാവിലെ സ്ഥാനാർത്ഥി കൂടിയായ സജി വോട്ട് ചെയ്യാൻ എത്തിയിരുന്നു. സജി വോട്ട് ചെയ്യുന്നത് പകർത്താൻ ശ്രമിച്ചു. എന്നാൽ ഇതിനെ പൊലീസ് തടഞ്ഞു. പകർത്താൻ കഴിയില്ലെന്നായിരുന്നു വാദം. സജി വോട്ട് ചെയ്ത് മടങ്ങി.

സജി വോട്ട് ചെയ്യാനെത്തിയപ്പോൾ വിഡീയോ പകർത്താൻ ശ്രമിച്ചത് ബിജെപിക്കാരായിരുന്നു. ബൂത്തിനുള്ളിൽ മീഡിയാ പാസുണ്ടെങ്കിൽ മാത്രമേ വീഡിയോ പകർത്താൻ കഴിയൂ. അതുകൊണ്ടാണ് സജിയുടെ വീഡിയോ എടുക്കലിനെ പൊലീസ് തടഞ്ഞത്. എന്നാൽ മമ്മൂട്ടി വന്നപ്പോൾ പാസുള്ള മാധ്യമ പ്രവർത്തകരാണ് വീഡിയോ എടുക്കാനെത്തിയത്. ഇത് അനുവദനീയവുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP