Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കത്രീന കൈഫിന് കോവിഡ്; വിവരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു നടി; സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്താൻ കത്രീനയുടെ നിർദ്ദേശം

കത്രീന കൈഫിന് കോവിഡ്; വിവരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു നടി; സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്താൻ കത്രീനയുടെ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഹിന്ദി നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ കത്രീന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്താൻ, മുപ്പത്തിയേഴുകാരിയായ കത്രീന അഭ്യർത്ഥിച്ചു.

പോസിറ്റിവ് ആയെങ്കിലും താൻ വീട്ടിൽ തന്നെ കഴിയുകയാണെന്ന് താരം അറിയിച്ചു. ഡോക്ടർമാരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ട്. വീട്ടിൽ ക്വാറന്റൈനിലാണെന്നും താരം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്മാരായ അക്ഷയ് കുമാർ, ആമിർ ഖാൻ, ഗോവിന്ദ മാധവൻ എന്നിവർക്കും നടി ആലിയ ഭട്ടിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിക്കി കൗശൽ, ഭൂമി പഡ്നേക്കർ എന്നിവർക്കും കോവിഡ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റിവ് ആയതായി കൊമേഡിയൻ കുനാൽ കമ്ര ഇന്നലെ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP