Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിച്ചു; ഓർമ്മിപ്പിച്ചത് ബഹുസ്വര സമൂഹത്തിൽ എങ്ങിനെ ജീവിക്കണമെന്ന്; ജീവിതചര്യയാക്കിയത് കാരുണ്യപ്രവർത്തനങ്ങളിലെ ഇടപെടൽ; പ്രഫസർ കെ.എ സിദ്ദീഖ് ഹസ്സൻ ഓർമ്മയാകുമ്പോൾ

തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗത്തെ സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിച്ചു; ഓർമ്മിപ്പിച്ചത് ബഹുസ്വര സമൂഹത്തിൽ എങ്ങിനെ ജീവിക്കണമെന്ന്; ജീവിതചര്യയാക്കിയത് കാരുണ്യപ്രവർത്തനങ്ങളിലെ ഇടപെടൽ; പ്രഫസർ കെ.എ സിദ്ദീഖ് ഹസ്സൻ ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൊതുസമൂഹത്തിൽ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ മുൻനിരയിൽ നിന്നു പ്രവർത്തിക്കുകയും ആ വിഭാഗത്തിന്, അതേ സമൂഹത്തിന്റെ മുൻപിൽ സ്വീകാര്യതയും അംഗീകാരവും നേടിക്കൊടുക്കുകയും ചെയ്ത വ്യക്തിയാണ് ഇന്നലെ അന്തരിച്ച പ്രഫ. കെ.എ.സിദ്ദീഖ് ഹസൻ. ജമാഅത്തെ ഇസലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായിരുന്ന പ്രഫസർ കെ.എ സിദ്ദീഖ് ഹസ്സൻ വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നാണ് 76 മത്തെ വയസ്സിൽ വിടവാങ്ങിയത്.

തന്റെ സമൂഹത്തിന്റെ ആവശ്യങ്ങളെയും അവകാശങ്ങളെയും അധികാരത്തെയും കുറിച്ചൊക്കെ പറയുകയും എഴുതുകയും പുസ്തക രചന നിർവഹിക്കുകയും ചെയ്യുമ്പോഴും ബഹുസ്വര സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് സദാ ഓർമിപ്പിച്ചുകൊണ്ടിരുന്നു അദ്ദേഹം.കാരുണ്യപ്രവർത്തന മേഖലയിൽ കൈയടക്കത്തോടെ ചെയ്ത പ്രവർത്തനങ്ങൾ ഒരുപക്ഷെ ഇനി ആയിരിക്കും ലോകം അറിയുക.സിദ്ദീഖ് ഹസൻ സന്ദർശിക്കാത്ത സഭകളും മഠങ്ങളും മുസ്ലിംകൾക്കിടയിലെ തന്നെ വിവിധ ദർശനവൈജാത്യമുള്ളവരും ഉണ്ടാവില്ല.

കരളത്തിലെക്കാൾ കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ നിർവഹിച്ചത് മറുനാടുകളിലാണ്. ഡൽഹി ആസ്ഥാനമായി ഹ്യൂമൻ ഡവലപ്‌മെന്റ് ഫൗണ്ടേഷന്റെ വിഷൻ 2016 പദ്ധതിയുടെ ഡയറക്ടർ എന്ന നിലയ്ക്ക് വലിയ സാമൂഹിക വിപ്ലവങ്ങളുണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചു. അധഃസ്ഥിത വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസ, പുനരധിവാസ, പട്ടിണി നിർമ്മാർജന പദ്ധതികൾക്കു വേണ്ടി കോടികളാണ് അദ്ദേഹം മുൻകൈയെടുത്തു ചെലവഴിച്ചത്.

മാധ്യമം പത്രത്തിന്റെ തലപ്പത്തിരുന്ന കാലത്ത് തന്റെ സമൂഹത്തിന്റെ സംസ്‌കാരത്തെ ഉയർത്തിക്കാണിക്കാനും സാമുദായിക സൗഹൃദത്തിന് മങ്ങലേൽപ്പിക്കുന്ന എന്തിനെയും ആരുടെയും അനുവാദമില്ലാതെ വെട്ടിക്കളയാനും അദ്ദേഹം സ്വാതന്ത്ര്യം തന്നിരുന്നു. പത്രാധിപന്മാരുമായുള്ള കൂടിക്കാഴ്ചകളിൽ ഓർമിപ്പിച്ചുകൊണ്ടിരുന്ന കാര്യവും ഇതു തന്നെ.

കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് അഞ്ചിന തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടിൽ ജനനം. ഫറോക്ക റൗദത്തുൽ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളിൽ നിന്നായി അഫ്ദലുൽ ഉലമയും എം.എയും (അറബിക്) നേടി.തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ, എറണാകുളം മഹാരാജാസ കോളജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസർകോട് ഗവൺമെന്റ കോളജുകളിൽ അദ്ധ്യാപകനായിരുന്നു.

പ്രബോധനം വാരികയുടെ സഹ പത്രാധിപർ, മുഖ്യ പത്രാധിപർ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസലാം ദർശനത്തിന്റെ അസിസറ്റന്റ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ബഹുഭാഷ പണ്ഡിതനും വാഗ്മിയുമായിരുന്നു.ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസറ്റന്റ അമീറും 1990 മുതൽ 2005 വരെയുള്ള നാലു തവണ ജമാഅത്തെ ഇസലാമി കേരള അമീറും ആയിരുന്നു.

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ വിഷൻ 2016 പദ്ധതിയുടെ ഡയറക്ടർ എന്ന നിലയിൽ നിസതുലമായ പ്രവർത്തനമാണ കാഴ്ചവെച്ചത. ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവർത്തിക്കുന്ന അനേകം പ്രോജക്ടുകൾക്ക് നേതൃത്വം നൽകി. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവിസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയായിരുന്നു.

ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ ആൻഡ ക്രെഡിറ്റ് ലിമിറ്റഡിന്റെ അധ്യക്ഷനായും ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ , സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP