Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഞ്ചേശ്വരത്ത് റെക്കോഡ് പോളിങ് രേഖപ്പെടുത്തിയതോടെ മണ്ഡലം എങ്ങോട്ട് ചായുമെന്നറിയാതെ മുന്നണികൾ; ഒടുവിലത്തെ കണക്കനുസരിച്ച് പോളിങ് ശതമാനം 76.81; കെ.സുരേന്ദ്രൻ 89 വോട്ടുകൾക്ക് തോറ്റ തിരഞ്ഞെടുപ്പിൽ പോളിങ് 76.31%; വിധി നിർണയിക്കുക എൽഡിഎഫ് വോട്ടുകളെന്ന് യുഡിഎഫും ബിജെപിയും; വിട്ടുകൊടുക്കാതെ ഇടതുമുന്നണിയും

മഞ്ചേശ്വരത്ത് റെക്കോഡ് പോളിങ് രേഖപ്പെടുത്തിയതോടെ മണ്ഡലം എങ്ങോട്ട് ചായുമെന്നറിയാതെ മുന്നണികൾ; ഒടുവിലത്തെ കണക്കനുസരിച്ച് പോളിങ് ശതമാനം 76.81; കെ.സുരേന്ദ്രൻ 89 വോട്ടുകൾക്ക് തോറ്റ തിരഞ്ഞെടുപ്പിൽ പോളിങ് 76.31%; വിധി നിർണയിക്കുക എൽഡിഎഫ് വോട്ടുകളെന്ന് യുഡിഎഫും ബിജെപിയും; വിട്ടുകൊടുക്കാതെ ഇടതുമുന്നണിയും

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മഞ്ചേശ്വരത്ത് റെക്കോഡ് പോളിങ് രേഖപ്പെടുത്തിയതോടെ മണ്ഡലം എങ്ങോട്ട് ചായും എന്നറിയാതെ മുന്നണികൾ.76.81 ആണ് ഒടുവിലത്തെ കണക്കനുസരിച്ച് വോട്ടിങ് ശതമാനം. ഉയർന്ന വോട്ടിങ് ശതമാനം പ്രവചനങ്ങളും കണക്ക് കൂട്ടലുകളുമെല്ലാം തെറ്റിക്കുന്നതാണെന്നാണ് മൂന്ന് മുന്നണികളുടേയും വിലയിരുത്തൽ. ഇതിന് മുമ്പ് മഞ്ചേശ്വരത്ത് ഏറ്റവും ഉയർന്ന പോളിങ് ഉണ്ടായത് 2016 ലാണ്. 76.31 % വോട്ടിങ് ശതമാനമുണ്ടായപ്പോൾ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ തോറ്റത് 89 വോട്ടുകൾക്ക് മാത്രമായിരുന്നു.

കെ സുരേന്ദ്രൻ വീണ്ടും മത്സരിക്കാനെത്തിയപ്പോൾ റെക്കോഡ് പോളിങ്ങായി. രാവിലെ മുതൽ മുസ്ലിം ലീഗ്, ബിജെപി കേന്ദ്രങ്ങളിൽ കനത്ത പോളിംഗായിരുന്നു. 2016 ലെ സാഹചര്യമല്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറയുമ്പോഴും ആശങ്കയിലാണ് ലീഗ് കേന്ദ്രങ്ങൾ. വിധി നിർണയിക്കുക സിപിഎം പിടിക്കുന്ന വോട്ടുകളാണെന്ന മട്ടിൽ ബിജെപിയും യുഡിഎഫും നിൽക്കുമ്പോൾ വിജയപ്രതീക്ഷ കൈവിട്ടിട്ടില്ല എൽഡിഎഫ്.

അതിനിടെ നേരത്തെ ക്യൂവിലുണ്ടായിരുന്ന 8 പേരെ 6 മണിക്ക് ശേഷം പ്രിസൈഡിഗ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമായി കന്യാലയിലെ ബൂത്തിൽ കെ.സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് അവസാന മണിക്കൂറിൽ എത്തിയവർക്കു വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു. അവസാന മണിക്കൂറിൽ എത്തിയ ഏഴു പേർക്കാണ് വോട്ടു ചെയ്യാൻ സാധിക്കുക. 130ാം ബൂത്തിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു.ബൂത്തിന് മുന്നിലാണു കെ. സുരേന്ദ്രനും പ്രവർത്തകരും പ്രതിഷേധിച്ചത്. വോട്ട് ചെയ്യാൻ അനുവദിക്കാതെ മടങ്ങില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്.

മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണ തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെച്ചൊല്ലി കോൺഗ്രസിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ടർമാർ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു പറയുകയും ചെയ്തു. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനെന്നും മുല്ലപ്പള്ളി പറഞ്ഞു. 82 ഇടങ്ങളിൽ എസ്ഡിപിഐസിപിഎം ധാരണയെന്നും ആരോപിച്ചു.

അതേസമയം, മഞ്ചേശ്വരത്ത് ബിജെപിയെ ഒറ്റയ്്ക്ക് തോൽപിക്കുമെന്നും അതിന് ആരുടേയും പിന്തുണ വേണ്ടെന്നുമായിരുന്നു പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ സാഹചര്യമറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്. മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണതേടിയ മുല്ലപ്പള്ളിയുടേത് നാണംകെട്ട വർത്തമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തിരിച്ചടിച്ചു. ഏതായാലും വാക്‌പോരിന്റെ ചൂട് പോളിങ്ങിലും പ്രതിഫലിച്ചതോടെ കണക്കുകൂട്ടലുകൾ എളുപ്പമല്ലാതായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP