Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് ഏറ്റവും പോളിങ് കുറഞ്ഞ രണ്ടാമത്തെ മണ്ഡലം കുഞ്ഞാലിക്കുട്ടിയുടെ വേങ്ങര; 69.87 ശതമാനം; എംപി പദവി രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചത് തിരിച്ചടിയായോ എന്ന ആശങ്കയിൽ ലീഗ്; മലപ്പുറത്തെ ഏറ്റവും പോളിങ് കുറവ് പൊന്നാനിയിലും; മലപ്പുറം ലോക് സഭാ ഉപതിരഞ്ഞെടുപ്പിൽ 74.49 ശതമാനം പോളിങ്

മലപ്പുറത്ത് ഏറ്റവും പോളിങ് കുറഞ്ഞ രണ്ടാമത്തെ മണ്ഡലം കുഞ്ഞാലിക്കുട്ടിയുടെ വേങ്ങര;  69.87 ശതമാനം; എംപി പദവി രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചത് തിരിച്ചടിയായോ എന്ന ആശങ്കയിൽ ലീഗ്; മലപ്പുറത്തെ ഏറ്റവും പോളിങ് കുറവ് പൊന്നാനിയിലും; മലപ്പുറം ലോക് സഭാ ഉപതിരഞ്ഞെടുപ്പിൽ 74.49 ശതമാനം പോളിങ്

ജംഷാദ് മലപ്പുറം

\മലപ്പുറം: മലപ്പുറം ജില്ലയിൽ ഏറ്റവും പോളിങ് കുറഞ്ഞ രണ്ടാമത്തെ മണ്ഡലമായി കുഞ്ഞാലിക്കുട്ടിയുടെ വേങ്ങര. കുഞ്ഞാലിക്കുട്ടി എംപിസ്ഥാനം രാജിവെച്ച് വന്നത് തിരിച്ചടിയായിട്ടുണ്ടോയെന്നാണ് പോളിങ് കുറവിനെതിരെ പാർട്ടി പരിശോധിക്കുന്നത്. മലപ്പുറത്തെ ഏറ്റവും പോളിങ് കുറവ് പൊന്നാനിയിലും വേങ്ങരയിലുമാണ്. പൊന്നാനിയിൽ 69.58 ശതമാനവും, വേങ്ങരയിൽ 69.87 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്. നിയമസഭാ, മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ജില്ലയിലെ 4875 ബൂത്തുകളിലും പൂർത്തിയായി. 74.25 ശതമാനം പോളിങാണ് ഇത്തവണ ജില്ലയിൽ രേഖപ്പെടുത്തിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ 74.49 ശതമാനം പോളിങ് രേഖപ്പെടുത്തി.

ജില്ലയിലെ 3321038 വോട്ടർമാരിൽ 2466177 പേർ സമ്മതിദാനവകാശം വിനിയോഗിച്ചു. 1656996 പുരുഷ വോട്ടർമാരിൽ 1188627 (71.73 ശതമാനം) പേരും 1664017 സ്ത്രീ വോട്ടർമാരിൽ 1277539 (76.77 ശതമാനം) പേരും വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നതുകൊണ്ടോട്ടി മണ്ഡലത്തിലാണ് 78.28 ശതമാനം. ഏറ്റവും കുറവ് പോളിങ് പൊന്നാനി മണ്ഡലത്തിലാണ് 69.57 ശതമാനം. ജില്ലയിലെ 25 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ 11 പേർ (44 ശതമാനം) വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ, ലോകസഭാ ഉപതെരഞ്ഞെടുപ്പ് എന്നിവയിലേക്ക് ജില്ലയിൽ 117 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.

ജില്ലയിൽ പോളിങ് ബൂത്തുകളിലെ ജോലി നിർവഹിക്കുന്നതിന് 44368 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. പ്രിസൈഡിങ് ഓഫീസർമാരായി 6338 ഉദ്യോഗസ്ഥരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരായി 6338 ഉദ്യോഗസ്ഥരെയും പോളിങ് ഓഫീസറായി 15880 ഉദ്യോഗസ്ഥരെയും പോളിങ് അസിസ്റ്റന്റുമാരായി 15812 ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരുന്നു. ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമസമാധാനപാലനത്തിനും സുരക്ഷക്രമീകരണങ്ങൾക്കുമായി വിന്യസിച്ചത് 3483 പൊലീസ് ഉദ്യോഗസ്ഥരെയും പോളിങ് ബൂത്തുകളിലെ സേവനങ്ങൾക്കായി 3267 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെയും നിയോഗിച്ചിരുന്നു.

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയത്. കോവിഡ് മുന്നൊരുക്കങ്ങൾ പാലിച്ച് സമാധാനപരമായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ്. എല്ലാ ബൂത്തുകളിലും വൈദ്യുതി, വെളിച്ച സംവിധാനം, കുടിവെള്ളം, ഭിന്നശേഷിക്കാർക്കായി റാമ്പ് സൗകര്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള 105 ബൂത്തുകളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 2100 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. 70 പോളിങ് ബൂത്തുകളിൽ വെബ്കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തുന്നതിന് നെറ്റ് വർക്ക് സൗകര്യം ഇല്ലാത്തതിനാൽ ഇവിടങ്ങളിൽ വീഡിയോഗ്രാഫി സൗകര്യവും ഒരുക്കിയിരുന്നു. വെബ്കാസ്റ്റിങ് ഏർപ്പെടുത്തുന്ന 2100 പോളിങ് ബൂത്തുകളിൽ നിന്നുള്ള വോട്ടെടുപ്പ് നടപടിക്രമങ്ങൾ തത്സമയം ജില്ലാ പഞ്ചായത്ത് ഹാളിൽ ക്രമീകരിച്ചിട്ടുള്ള ഇലക്ഷൻ കൺട്രോൾ റൂമിൽ വീക്ഷിച്ചു.

എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള വോട്ടിങ് മെഷീനുകളാണ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്നത്. നിയമസഭയിലേക്ക് ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവി പാറ്റ് എന്നിവ 4,875 വീതം 14,625 എണ്ണമാണ് ഉപയോഗിച്ചത്. 4,145 വോട്ടിങ് യന്ത്രങ്ങൾ അധികമായി കരുതിയിരുന്നു. മലപ്പുറം ലോകസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായി 6,429 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. 1,823 വോട്ടിങ് യന്ത്രങ്ങളായിരുന്നു അധികമായി കരുതിയത്.

പോളിങ് അവസാനിച്ചു നടപടിക്രമങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്തു റൂട്ട് ഓഫീസർമാരുടെ നിർദ്ദേശപ്രകാരം നിശ്ചിത വാഹനങ്ങളിൽ തിരികെ സ്വീകരണ കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. വരണാധികാരിയുടെയും നിരീക്ഷകന്റെയും സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ സ്ട്രോങ് റൂം സീൽ ചെയ്ത് സി.എ.പി.എഫ്/പൊലീസിന് കൈമാറി. വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് വോട്ടെണ്ണൽ ദിവസം പുറത്തെടുക്കുന്നതുവരെ 24 മണിക്കൂറും സായുധ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വോട്ടെണ്ണൽ മെയ് രണ്ടിന് 14 കേന്ദ്രങ്ങളിൽ നടക്കും.

ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും രേഖപ്പെടുത്തിയ പോളിങ് ശതമാനം, ആകെ വോട്ടർമാരുടെ എണ്ണം, വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം

കൊണ്ടോട്ടി- 78.28, 205261, 160686
ഏറനാട്- 77.68, 179786, 139660
നിലമ്പൂർ-75.23, 225356, 169539
വണ്ടൂർ- 73.65, 226426, 166784
മഞ്ചേരി- 74.30, 206960, 153783
പെരിന്തൽമണ്ണ-74.66, 217959, 162737
മങ്കട-75.17, 218774, 164454
മലപ്പുറം- 74.78, 211990,158536
വേങ്ങര- 69.87, 185356, 129518
വള്ളിക്കുന്ന്- 74.46, 198814, 148039
തിരൂരങ്ങാടി- 74.03, 197080, 145905
താനൂർ- 76.59, 196087, 150193
തിരൂർ-73.23, 229458, 168052
കോട്ടക്കൽ- 72.38, 216480, 156698
തവനൂർ-74.38, 199960, 148744
പൊന്നാനി- 69.58, 205291, 142843

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP