Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷാഫി പറമ്പിലും കോൺഗ്രസ് പ്രവർത്തകരും ഒരുവോട്ടർ സ്ലിപ് പോലും നൽകിയില്ല; സ്ലിപ് നൽകിയത് ബിജെപി മണ്ഡലം പ്രസിഡന്റ്; മറ്റുരണ്ടുസ്ഥാനാർത്ഥികളും അച്ഛനെ കാണാൻ വന്നെങ്കിലും ഷാഫി മാത്രം എത്തിയില്ല; പരാതിയുമായി കെ.ശങ്കരനാരായണന്റെ മകൾ അനുപമ

ഷാഫി പറമ്പിലും കോൺഗ്രസ് പ്രവർത്തകരും ഒരുവോട്ടർ സ്ലിപ് പോലും നൽകിയില്ല; സ്ലിപ് നൽകിയത് ബിജെപി മണ്ഡലം പ്രസിഡന്റ്; മറ്റുരണ്ടുസ്ഥാനാർത്ഥികളും അച്ഛനെ കാണാൻ വന്നെങ്കിലും ഷാഫി മാത്രം എത്തിയില്ല; പരാതിയുമായി കെ.ശങ്കരനാരായണന്റെ മകൾ അനുപമ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട്ടെ സിറ്റിങ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഷാഫി പറമ്പിലിനെതിരെ മുൻ മഹാരാഷ്ട്ര ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ശങ്കരനാരായണന്റെ മകൾ അനുപമ. എൻഡിഎ സ്ഥാനാർത്ഥി ഇ.ശ്രീധരനും, എൽഡിഎഫ് സ്ഥാനാർത്ഥി സി.പി. പ്രമോദും അച്ഛനെ കാണാൻ വീട്ടിൽ വന്നെങ്കിലും ഷാഫി മാത്രം എത്തിയില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് പ്രാദേശിക നേതൃത്വം വോട്ടർ സ്ലിപ്പ് പോലും നൽകിയില്ല. മറുപടി കോൺഗ്രസുകാർ പറയണം. ചിലപ്പോൾ ഒരു വീടായി വിട്ടു പോയതായിരിക്കാം. എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ബിജെപി മണ്ഡലം പ്രസിഡന്റ് സ്മിതേഷാണ് സ്ലിപ്പ് നൽകിയതെന്നും അനുപമ പറഞ്ഞു. ആർക്കും അനുകൂലമായും പ്രതികൂലമായും പറയുന്നില്ലെന്നും അച്ഛനെ ഓർമ്മിപ്പിക്കാനാണ് മാധ്യമങ്ങളെ കണ്ടതെന്നും അനുപമ അഭിപ്രായപ്പെട്ടു.

അതേസമയം, കേരളത്തിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് മത്സരമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വളരെയധികം മുൻപോട്ട് പോകാൻ സാധിച്ചു. 85നും 90നും ഇടയിൽ സീറ്റ് നേടി കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ഷാഫി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP