Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'സുകുമാരൻ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ; സർക്കാർ മാറണമെന്നത് അസമയത്തെ പ്രതികരണമായി'; നേരത്തെ ആയിരുന്നെങ്കിൽ ആഗ്രഹിച്ച ഫലം കിട്ടിയേനെയെന്നും വെള്ളാപ്പള്ളി നടേശൻ

'സുകുമാരൻ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ; സർക്കാർ മാറണമെന്നത് അസമയത്തെ പ്രതികരണമായി'; നേരത്തെ ആയിരുന്നെങ്കിൽ ആഗ്രഹിച്ച ഫലം കിട്ടിയേനെയെന്നും വെള്ളാപ്പള്ളി നടേശൻ

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രതികരണം വൈകിപ്പോയെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ മാറണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സുകുമാരൻ നായരുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

സുകുമാരൻ നായരുടേത് അസമയത്തെ പ്രതികരണമായി. ഈ സമയത്ത് പറയുന്നതിനേക്കാൾ വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുമ്പേ പറയാമായിരുന്നു. അപ്പോൾ അതിന് വേണ്ട ഫലം ലഭിച്ചേനെ. താൻ എന്റെ ആഗ്രഹവും അഭിലാഷവും ഇപ്പോൾ പറയില്ല.നേരത്തെ പറയേണ്ടതായിരുന്നു. ഇപ്പോൾ താൻ വോട്ടിലൂടെ പ്രവർത്തിക്കേണ്ട സമയമായിരുന്നു. അത് ചെയ്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

കേരളത്തിൽ മുമ്പുള്ളതിനേക്കാൾ വലിയ ഒരു ത്രികോണ മത്സരം നടക്കുന്നുവെന്നതാണ് പോളിങ് ശതമാനം വെച്ച് വിലയിരുത്താനാവുന്നത്. സർക്കാരിന് അനുകൂലമോ പ്രതികൂലമോ എന്നറിയാൻ പെട്ടി പൊട്ടിക്കേണ്ടി വരും. തുടർഭരണം വരുമോ ഇല്ലയോ എന്ന് പറയാനാവില്ല.

സ്ഥാനാർത്ഥി നിർണയത്തിൽ എല്ലാ മുന്നണികളും കുറച്ച് കൂടെ ശ്രദ്ധിക്കാമായിരുന്നുവെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മുഖ്യമന്ത്രി ആകാൻ ഒരുപാട് പേർ കുപ്പായം തയ്ച്ച് നടക്കുന്നുണ്ട്.ആരാകും ആരാകില്ല എന്ന് പറയാനാകില്ല. എസ്.എൻ.ഡി.പി ആർക്കും അനുകൂലമായി ഒരു നിലപാട് എടുത്തിട്ടില്ല. ബിജെപി മുൻപത്തേക്കാൾ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതൽ സീറ്റ് നേടുമെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് ജി. സുകുമാരൻ വോട്ട് രേഖപ്പെടുത്തി ഇറങ്ങവേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനിൽക്കുന്നുണ്ടെന്നുമായിരുന്നു സുകുമാരൻ നായരുടെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP