Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡാളസ് സൗഹൃദ വേദിയുടെ സൂം പ്ലേറ്റുഫോം സമ്മേളനം എബ്രഹാം തെക്കേമുറിയെയും ഡോ.ദർശനയെയും ആദരിച്ചു

ഡാളസ് സൗഹൃദ വേദിയുടെ സൂം പ്ലേറ്റുഫോം സമ്മേളനം എബ്രഹാം തെക്കേമുറിയെയും ഡോ.ദർശനയെയും ആദരിച്ചു

എബി മക്കപ്പുഴ

ഡാളസ്:ഡാളസ് സൗഹൃദ വേദി മാർച്ച് 28 ഞായറാഴ്ച ക്രമീകരിച്ച സൂം പ്ലാറ്റ്ഫോം സമ്മേളനം മികച്ച സാംസ്‌കാരിക സംഘടനാ നേതാവും, മലയാള സാഹിത്യ രചയിതാവുമായ  എബ്രഹാം തെക്കേമുറിയെയും,തികഞ്ഞ മലയാള ഭാഷ സ്‌നേഹിയായ ഡോ. ദർശന മനയത്ത് ശശിയേയും ആദരിച്ചു .

ജെ മാത്യൂസ് (ജനനി മാഗസിൻ ചീഫ് എഡിറ്റർ) ജോർജ് ജോസഫ് (ചീഫ് എഡിറ്റർ ഈമലയാളി) തുടങ്ങിയവർ മുഖ്യ അതിഥികളായി എത്തിയ പൊതു സമ്മേളനത്തിൽ ഡാളസ് സൗഹൃദ വേദിയുടെ പ്രസിഡന്റ് എബി മക്കപ്പുഴ സെക്രട്ടറി അജയകുമാർ എന്നിവർ  എബ്രഹാം തെക്കേമുറിയെ പൊന്നാട അണിയിച്ചു ആദരവ് നൽകി.

കഴിഞ്ഞ 40 വർഷം ഡാളസിലെ സാംരിക സംഘടനകളിൽ മികച്ച സേവനം നടത്തുകയും, മലയാള സാഹിത്യ രംഗത്തു പ്രശസ്തമായ രചനകൾ നൽകികൊണ്ടിരിക്കുന്നതുമായ  എബ്രഹാം തെക്കേമുറിയുടെ സുത്യർഹമായ സേവനകളെ പ്രശംസിച്ചു കൊണ്ട് . ജെ മാത്യൂസ് പ്രസംഗിച്ചു.കൂടുതൽ എഴുതുവാനുള്ള അവസരങ്ങൾ നൽകട്ടെ എന്ന് ആശംസിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം ഉപസംഹരിച്ചു.

കഴിഞ്ഞ നാളുകളിൽ എഴുതിയ നോവലിനെയും, മലയാള സാഹിത്യ കൃതികളയേയും എടുത്തു കാട്ടിയായിരുന്നു  ജോർജ് ജോസഫിന്റെ അനുമോദന വാക്കുകൾ. വിമർശന രൂപത്തിലും, ഫലിത രൂപത്തിലും ആനുകാലിക വിഷയങ്ങളെ പ്രവാസി മനസ്സുകളിൽ എത്തിക്കുവാൻ തെക്കേമുറിയുടെ സാഹിത്യ കൃതികൾക്ക് സാധിച്ചിട്ടുണ്ടെന്നു ജോർജ് ജോസഫ് അഭിപ്രായപ്പെട്ടു. മലയാളി സമൂഹത്തിനു നൽകിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സാംസ്‌കാരിക നേട്ടങ്ങളെ മാനിച്ചു ഡാളസ് സൗഹൃദ വേദി ഒരുക്കിയ ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് ജോർജ് ജോസഫ് തെക്കേമുറിക്കു സമ്മാനിച്ചു.

തുടർന്ന് നടന്ന ആദരിക്കൽ ചടങ്ങു് ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഓഫ് ഓസ്റ്റൻ മലയാളം വിഭാഗം അദ്ധ്യാപികയും, മലയാളം ഭാഷ സ്‌നേഹിയും ആയ ഡോ.ദർശന മനയത്ത് ശശിക്ക് അക്ഷര ശ്രീ അവാർഡ് നൽകി കൊണ്ടായിരുന്നു. സൂമിലൂടെ കടന്നു വന്ന ഡോ.ദർശന മനയത്ത് ശശിക്ക് ബഹുമാന്യനായ ജെ മാത്യൂസ് അക്ഷര അവാർഡ് നൽകുന്നതായി പ്രസിഡണ്ട് അറിയിച്ചു.

പ്രസിഡന്റ് എബി മക്കപ്പുഴ അധ്യക്ഷത വഹിച്ച പൊതു പരിപാടിയിൽ സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു. പ്രധാന അതിഥികളുടെ പ്രസംഗത്തിന് ശേഷം ആദരിക്കൽ ചടങ്ങിന്റെ ഭാഗങ്ങൾ സൂമിലൂടെ പ്രദർശിപ്പിച്ചു. തുടന്ന് ജോസെൻ ജോർജ് (ലാന പ്രസിഡണ്ട്) ഷിജു എബ്രഹാം (സെക്രട്ടറി, ഫ്രണ്ട്‌സ് ഓഫ് റാന്നി) സിജു വി ജോർജ് (കെ എൽ എസ്, പ്രസിഡണ്ട്) ടീച്ചർ സാറ ചെറിയാൻ (ഡാളസ് സൗഹൃദ വേദി വനിതാ ഫോറം), ഹിമാ രവീന്ദ്രനാഥ്(മലയാളം അദ്ധ്യാപിക ഗുരുവായുരപ്പൻ ടെംപിൾ, ഡാളസ്) തുടങ്ങിയ സാംസ്‌കാരിക നേതാക്കൾ ആശംസ പ്രസംഗങ്ങൾ നടത്തി.

 എബ്രഹാം തെക്കേമുറിയുടെയും, ഡോ.ദർശനയുടെയും ഹൃദയ സ്പർശിയായ മറുപിടി വാക്കുകൾ ഏറെ ശ്രെദ്ധേയമായിരുന്നു. ഇത്തരത്തിലുള്ള ആദരവ് ചടങ്ങു് ക്രമീകരിച്ച ഡാളസ് സൗഹൃദ വേദി ഭാരവാഹികളെയും പ്രവർത്തകരെയും ഇരുവരും അനുമോദിച്ചു.
.ഷീബാ മത്തായി കൃതജ്ഞത അറിയിച്ചതിനുശേഷം യോഗ പരിപാടികൾക്ക് തിരശീല വീണു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP