Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ ദമ്പതികളെ അമിത വേഗത്തിലെത്തിയ കാറിടിച്ചു വീഴ്‌ത്തി; ഭാര്യ മരിച്ചു: ഭർത്താവ് ഗുരുതരാവസ്ഥയിൽ

ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ ദമ്പതികളെ അമിത വേഗത്തിലെത്തിയ കാറിടിച്ചു വീഴ്‌ത്തി; ഭാര്യ മരിച്ചു: ഭർത്താവ് ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

കോവളം: ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്കേറ്റ ദമ്പതിമാരിൽ ഭാര്യ മരിച്ചു ഭർത്താവിനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോവളം ബൈപ്പാസിൽ വെള്ളാറിനടുത്താണ് അപകടം.

പൂവാർ കുളത്തൂർ ഉച്ചക്കട പ്ലാന്തോട്ടം മേലെപുത്തൻ വീട്ടിൽ പങ്കിളി ജോസഫിന്റെ ഭാര്യ സരിതാറാണി ഒ.എസ് (33) ആണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാറിലെ ഡ്രൈവറടക്കമുള്ളവർ ഓടി രക്ഷപ്പെട്ടതായി കോവളം പൊലീസ് പറഞ്ഞു.

നഗരത്തിലെ ആശുപത്രിയിലേക്കു പോകുമ്പോഴാണ് ദമ്പതിമാർ അപകടത്തിൽപ്പെട്ടത്. ഇവർ കോവളം ബൈപ്പാസിലെ ജങ്ഷൻ പിന്നിട്ടപ്പോൾ പങ്കിളി ജോസഫിന്റെ മൊബൈൽ ഫോണിലേക്ക് കോൾ വന്നു. ബൈക്ക് നിർത്തി ഫോണിൽ സംസാരിക്കുമ്പോഴാണ് കോവളം ഭാഗത്തുനിന്നു അമിതവേഗത്തിൽ എത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്‌ത്തിയത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചുവീണ സരിതയുടെ മുതുകിലൂടെ കമ്പി തുളഞ്ഞുകയറിയനിലയിലായിരുന്നു. ഇവരുടെ നട്ടെല്ല് പൊട്ടി തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

പത്ത് മീറ്ററോളം ദൂരം ഇവരെ കാറിഴച്ചുകൊണ്ടുപോയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് മറിഞ്ഞ കാർ ബൈപ്പാസിലെ ഓടയിൽ കുടുങ്ങി. യാത്രക്കാർ കാറുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പങ്കിളി ജോസഫിന്റെ കാലുകളിലെ മുട്ടിനു താഴെയുള്ള എല്ലുകൾ പൊട്ടി. ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സരിതാറാണിയുടെ ജീവൻ രക്ഷിക്കാനായില്ല. കോവളം പൊലീസ് കേസെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP